2022ൽ ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കുമെന്ന് ഹോണ്ട മോട്ടോർസൈക്കിൾ & സ്കൂട്ടർ ഇന്ത്യ
ജാപ്പനീസ് പാരന്റ് കമ്പനി ഹോണ്ട മോട്ടോർ വികസിപ്പിച്ചെടുത്ത ഇലക്ട്രിക് സ്കൂട്ടർ BENLY e പരീക്ഷണ ഘട്ടത്തിലാണ്
പൂനെയിലെ ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ യുടെ കേന്ദ്രത്തിൽ BENLY e ഇലക്ട്രിക് സ്കൂട്ടർ പരീക്ഷിച്ചു
രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണി കമ്പനി പരിശോധിച്ചുവരികയാണെന്ന് ഹോണ്ട പ്രസിഡന്റ് അത്സുഷി ഒഗാറ്റ
എന്നാൽ വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രധാന വിശദാംശങ്ങൾ അത്സുഷി ഒഗാറ്റ പങ്കുവെച്ചിട്ടില്ല
ആഗോളതലത്തിൽ 2024 ഓടെ മൂന്ന് പുതിയ EV പുറത്തിറക്കാനുള്ള പദ്ധതികൾ ഹോണ്ട മോട്ടോർ പ്രഖ്യാപിച്ചിട്ടുണ്ട്
ടോക്കിയോ മോട്ടോർ ഷോ 2019 ൽ അരങ്ങേറ്റം കുറിച്ച സ്കൂട്ടറാണ് BENLY e
കോർപ്പറേറ്റ് ഉപഭോക്താക്കൾക്കുള്ള ബിസിനസ്-ഉപയോഗ ഇലക്ട്രിക് സ്‌കൂട്ടറാണ് BENLY e
ദൈനംദിന ഡെലിവറി സേവനങ്ങൾക്ക് അനുയോജ്യമായ വിധത്തിലാണ് സ്കൂട്ടർ രൂപകൽപന ചെയ്തിരിക്കുന്നത്
2001 ൽ വിൽപ്പന ആരംഭിച്ചതിനുശേഷം രാജ്യത്ത് ഇരുചക്രവാഹന ആഭ്യന്തര വിൽപ്പന 5 കോടി കൈവരിച്ചതായി ഹോണ്ട പ്രഖ്യാപിച്ചിരുന്നു
ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇരുചക്രവാഹനങ്ങളിൽ ഹോണ്ടയുടെ പെട്രോൾ പവർ സ്‌കൂട്ടറായ ആക്ടീവ ഉൾപ്പെടുന്നു
Type above and press Enter to search. Press Esc to cancel.