Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഒട്ടകങ്ങൾക്ക് പാസ്പോർട്ടുമായി സൗദി
Middle East

ഒട്ടകങ്ങൾക്ക് പാസ്പോർട്ടുമായി സൗദി

ഒട്ടകങ്ങൾക്കായി ഫോട്ടോ പതിച്ച പ്രത്യേക പാസ്‌പോർട്ടുകൾ അനുവദിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ. സൗദിയിലെ ഒട്ടക വളർത്തൽ മേഖലയെ ആധുനികവത്കരിക്കുന്നതിലെ സുപ്രധാന നീക്കമായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.
News DeskBy News Desk7 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ഒട്ടകങ്ങൾക്കായി ഫോട്ടോ പതിച്ച പ്രത്യേക പാസ്‌പോർട്ടുകൾ അനുവദിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് സൗദി അറേബ്യ. സൗദി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. സൗദി അറേബ്യയുടെ സാംസ്കാരിക അടയാളമായ ഒട്ടകങ്ങളെ ലോകോത്തര നിലവാരത്തിൽ തിരിച്ചറിയാൻ ഈ നീക്കം സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു. സൗദിയിലെ ഒട്ടക വളർത്തൽ മേഖലയെ ആധുനികവത്കരിക്കുന്നതിലെ സുപ്രധാന നീക്കമായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.

Saudi Arabia Camel Passport

സൗദി വിഷൻ 2030ന്റെ ഭാഗമായി ഒട്ടക വളർത്തൽ മേഖലയെ കൂടുതൽ കാര്യക്ഷമവും വ്യവസ്ഥാപിതവുമാക്കാനും ആഗോള വിപണിയിൽ വിശ്വാസ്യത വർധിപ്പിക്കാനും ഈ നീക്കം സഹായിക്കും. മനുഷ്യരുടെ പാസ്‌പോർട്ടിന് സമാനമായി ഒട്ടകങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടുത്തിയ തിരിച്ചറിയൽ രേഖയാണ് പദ്ധതിയിലൂടെ നടപ്പാക്കുക. തിരിച്ചറിയൽ കാർഡ് എന്നതിനപ്പുറം ഒട്ടകങ്ങളുടെ സമഗ്രമായ ഡിജിറ്റൽ വിവരങ്ങളാണ് പാസ്‌പോർട്ടിൽ ഉൾക്കൊള്ളിക്കുക. മൈക്രോചിപ്പ് നമ്പർ, പാസ്‌പോർട്ട് നമ്പർ, പേര്, ജനന തീയതി, ഇനം, ലിംഗം, നിറം, ജനിച്ച സ്ഥലം തുടങ്ങിയ വിവരങ്ങളും രേഖപ്പെടുത്തും. ഇതിനുപുറമേ മൃഗ ഡോക്ടറുടെ ഒപ്പും സ്റ്റാമ്പും അടങ്ങിയ വാക്‌സിനേഷൻ ഷെഡ്യൂളും പാസ്പോർട്ടിലുണ്ടാകും. ഒട്ടകങ്ങളുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനും പകർച്ചവ്യാധികൾ തടയുന്നതിനുമെല്ലാം ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.

ഒട്ടകങ്ങളുടെ ഉടമസ്ഥാവകാശം തെളിയിക്കുക, വിൽപനയും ഗതാഗതവും സുതാര്യമാക്കുക തുടങ്ങിയവയ്ക്ക് ഈ രേഖ നിർബന്ധമാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഒട്ടകങ്ങളുടെ ജനിതക ഗുണനിലവാരം വിശകലനം ചെയ്യാനും മികച്ച ഇനങ്ങളെ സംരക്ഷിക്കാനും ഇതിലൂടെ സാധിക്കും. ഇതുവഴി ഉടമസ്ഥാവകാശ തർക്കങ്ങൾ ഒഴിവാക്കാനും വിപണിയിൽ ഇടപാടുകാരുടെ വിശ്വാസം വർധിക്കാനും കഴിയും. കൃത്യമായ ഡാറ്റാബേസ് തയ്യാറാക്കുന്നതിലൂടെ രാജ്യത്തെ മൃഗസമ്പത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുമെന്നാണ് മന്ത്രാലയത്തിന്റെ പ്രതീക്ഷ. 

Saudi Arabia launches a revolutionary passport system for camels. Featuring microchips and digital IDs, the move aims to modernize the sector under Vision 2030

banner
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!

13 June 2026

TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു

13 June 2026

ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ

13 June 2026

ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു

13 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • 28 മുഖ്യമന്ത്രിമാരുംഡൽഹിയിൽ!
  • TYE ഗ്ലോബല്‍ സമ്മിറ്റ്  കൊച്ചിയില്‍ നടന്നു
  • ഇന്ത്യയിൽ $30 ബില്യൺ നിക്ഷേപവുമായി ബംഗ്ലാദേശി ശതകോടീശ്വരൻ
  • ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിച്ചു
  • മുംബൈ ചേരി പുനരുദ്ധാരണ കരാർ സ്വന്തമാക്കി Reliance
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil