ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണായ റിലയൻസിന്റെ JioPhone Next ന്റെ വിശദാംശങ്ങൾ ഗൂഗിൾ ലിസ്റ്റിംഗിൽ ദീപാവലിക്ക് മുമ്പ് വിലകുറഞ്ഞ സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കുമെന്ന് റിലയൻസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു സ്മാർട്ട്ഫോണിന് Android Go 11 ആണ് ഓപറേറ്റിംഗ് സിസ്റ്റമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത് എൻട്രി-ഗ്രേഡ് ക്വാൽകോം സ്നാപ്ഡ്രാഗൺ 215 ചിപ്‌സെറ്റായിരിക്കും ഫോണിനുളളത് 2GB RAM ആണ് റിലയൻസ് ജിയോഫോൺ നെക്സ്റ്റിന് ഉണ്ടായിരിക്കുക Google Play കൺസോൾ ലിസ്റ്റിംഗിൽ ഫോണിന്റെ ഡിസ്പ്ലേ വലുപ്പം വെളിപ്പെടുത്തിയിട്ടില്ല എന്നാൽ ഡിസ്പ്ലേ റെസല്യൂഷൻ HD+ആയിട്ടാണ് ലിസ്റ്റുചെയ്തിരിക്കുന്നത് ഫോണിൽ 13 മെഗാ പിക്സൽ സിംഗിൾ ക്യാമറ ആണ് പ്രതീക്ഷിക്കുന്നത് വീഡിയോ കോളിംഗിനും സെൽഫികൾക്കുമായി ഒരു ഫ്രണ്ട് ക്യാമറയും ലഭിക്കും 3,499 രൂപയായിരിക്കും അഫോഡബിൾ സ്മാർട്ട്ഫോണിനെന്നാണ് പ്രതീക്ഷിക്കുന്നത് ഗ്ലോബൽ ചിപ്പ് ഷോർട്ടേജ് മൂലമാണ് സെപ്റ്റംബറിൽ വിപണി പ്രവേശം പ്രതീക്ഷിച്ച ഫോണിന്റെ ലോഞ്ച് നീട്ടി വച്ചത്