channeliam.com

ഫെഡറല്‍ ബാങ്കിന്റെ പുതിയ ചെയര്‍മാനായി C. Balagopal നിയമിതനായി
2021 നവംബർ 22 മുതൽ 2023 ജൂൺ 28 വരെയാണ് കാലയളവ്
നിലവിൽ ഫെഡറൽ ബാങ്ക് ഡയറക്ടറായിരുന്നു കൊല്ലം സ്വദേശിയായ C. Balagopal
മദ്രാസ് ലയോള കോളെജില്‍ നിന്ന് ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദം നേടി
1977ൽ IAS നേടിയ ബാലഗോപാൽ പിന്നീട് സംരംഭകനായും തിളങ്ങി
കേരളത്തിലും മണിപ്പൂരിലും വിവിധ പദവികൾ വഹിച്ചു
1983ന്റെ മധ്യത്തില്‍ ജോലി രാജിവെച്ച് ബയോമെഡിക്കല്‍ കമ്പനിക്ക് തുടക്കമിട്ടു
പെനിന്‍സുല പോളിമേഴ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ സ്ഥാപക മാനേജിംഗ് ഡയറക്ടറാണ് സി ബാലഗോപാൽ
ജപ്പാനിലെ ടെറുമോ കോര്‍പ്പറേഷനുമായി ചേര്‍ന്ന് Terumo Penpol ലിമിറ്റഡായി മാറിയ കമ്പനി ലോകത്തിലെ മുൻനിര ബ്ലഡ് ബാഗ് നിര്‍മാതാക്കളില്‍ ഒന്നാണ്
അടുത്തിടെയാണ് കമ്പനിയിലെ ഓഹരികൾ ടെറുമോ കോര്‍പ്പറേഷന് വിറ്റ് ബാലഗോപാൽ ബിസിനസ് രംഗം വിട്ടത്
എഴുത്തുകാരന്‍, സ്റ്റാര്‍ട്ടപ്പ് ഇന്‍വെസ്റ്റര്‍ എന്നീ നിലകളിലും അദ്ദേഹം അറിയപ്പെടുന്നു
അനഹ എന്ന ട്രസ്റ്റിന് കീഴിൽ സാമൂഹ്യ സേവന രംഗത്തും ബാലഗോപാൽ സജീവമാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com