2021 ലെ ആദ്യ മൂന്ന് ക്വാർട്ടറുകളിൽ ഫിൻടെക് നിക്ഷേപങ്ങളിൽ രാജ്യത്ത് വൻ കുതിപ്പ്
2021 ലെ ആദ്യ മൂന്ന് പാദങ്ങളിൽ ഫിൻടെകുകളിൽ രേഖപ്പെടുത്തിയ നിക്ഷേപം 4.6 ബില്യൺ ഡോളർ, 2020ൽ ഇത് 1.6 ബില്യൺ ഡോളറായിരുന്നു
വിവിധ ഘട്ടങ്ങളിലെ നിക്ഷേപം കണക്കെടുക്കുമ്പോൾ Q3 ൽ മാത്രം പൂർത്തിയാക്കപ്പെട്ട 53 ഡീലുകളിൽ 2.4 ബില്യൺ ഡോളറിന്റെ നിക്ഷേപം രേഖപ്പെടുത്തിയിട്ടുണ്ട്
Q3CY21- ലെ 100 മില്യൺ ഡോളറിന് മുകളിലുളള മികച്ച ഫിൻടെക് നിക്ഷേപങ്ങൾ നേടിയത് പൈൻ ലാബ്സ്, ഭാരത്‌പെ, ഡിജിറ്റ്
ഇൻഷുറൻസ്, OfBusiness എന്നിവയാണ്
Sequoia Capital, Tiger Global, Softbank, Falcon Edge, IIFL VC,3one4 Capital എന്നിവയാണ് ഉയർന്ന ഗ്രോത്ത് സ്റ്റേജ് ഫണ്ടിംഗ് നടത്തിയത്
Blume Ventures, Elevation Capital, Matrix Partners India എന്നിവ ഏർളി സ്റ്റേജ് ഫണ്ടിംഗിൽ മുൻനിരയിലുണ്ട്
മൊത്തത്തിൽ, ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം CY21 ലെ Q3 ലെ 347 ഡീലുകളിലായി 10.9 ബില്യൺ ഡോളർ നിക്ഷേപം രേഖപ്പെടുത്തി
ഫിൻടെക് സെക്ടറിൽ ഏറ്റെടുക്കലുകളും ലയനങ്ങളും വർദ്ധിക്കാനുളള സാധ്യതയും വിദഗ്ധർ സൂചിപ്പിക്കുന്നു
ഉപയോക്തൃ അടിത്തറ വർദ്ധിപ്പിക്കാനും സേവന ഓഫറുകൾ വിപുലീകരിക്കുന്നതിനും ഫിൻടെക് സ്പേസിൽ കൂടുതൽ ബിഗ് ടെക് പങ്കാളിത്തം വരുമെന്ന് വിദഗ്ധർ പ്രവചിക്കുന്നു
അടുത്തിടെ, ആമസോൺ, വെൽത്ത് മാനേജ്മെന്റ് സ്റ്റാർട്ടപ്പായ Smallcaseൽ നിക്ഷേപം നടത്തിയത് ഉദാഹരണമാണ്
ഫിക്സഡ് ഡിപ്പോസിറ്റ് ഓഫറിംഗുകളിൽ Equitas Small Finance ബാങ്കുമായി ഗൂഗിൾ പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു