സാംസങ്ങ് SDI യും സ്റ്റെല്ലാന്റിസും യുഎസിൽ EV ബാറ്ററി സംയുക്ത സംരംഭം ആരംഭിക്കും
EV ബാറ്ററി സെല്ലുകളും മൊഡ്യൂളുകളും നിർമിക്കുന്നതിനുളള പ്രാഥമിക കരാറിൽ ഒപ്പുവെച്ചതായി രണ്ട് കമ്പനികളും അറിയിച്ചു
2025 ന്റെ ആദ്യ പകുതിയിൽ പ്രാരംഭമായി 23 GWh വാർഷിക ബാറ്ററി ഉത്പാദന ശേഷിയുള്ള പ്ലാന്റ് ആരംഭിക്കാൻ ലക്ഷ്യമിടുന്നു
സംയുക്ത സംരംഭത്തിന്റെ വാർഷിക ബാറ്ററി ഉൽപാദന ശേഷി ഭാവിയിൽ 40 GWh ആയി ഉയരും
യുഎസ് സംയുക്ത സംരംഭത്തിൽ ഉത്പാദിപ്പിക്കുന്ന ബാറ്ററികൾ അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലെ സ്റ്റെല്ലാന്റിസിന്റെ ഫാക്ടറികൾക്ക് വിതരണം ചെയ്യും
ഇറ്റാലിയൻ-അമേരിക്കൻ വാഹന നിർമാതാക്കളായ Fiat Chrysler-ഉം ഫ്രാൻസിന്റെ PSA, യും ലയിച്ച് ജനുവരിയിൽ രൂപംകൊണ്ട കമ്പനിയാണ് Stellantis
ദക്ഷിണ കൊറിയൻ ടെക് ജയന്റ് സാംസങ് ഇലക്ട്രോണിക്സിന്റെ അനുബന്ധ കമ്പനിയാണ് സാംസങ്ങ് SDI
പദ്ധതിയുടെ ഭാഗമായി ജർമ്മനി, ഫ്രാൻസ്, ഇറ്റലി എന്നിവിടങ്ങളിൽ മൂന്ന് ബാറ്ററി പ്ലാന്റുകളും രണ്ടെണ്ണം വടക്കേ അമേരിക്കയിലും നിർമ്മിക്കുമെന്ന് സ്റ്റെല്ലന്റിസ് പറഞ്ഞു
സാംസങ് SDI ക്ക് ഇതിനകം ദക്ഷിണ കൊറിയ, ചൈന, ഹംഗറി എന്നിവിടങ്ങളിൽ EV ബാറ്ററി പ്ലാന്റുകൾ ഉണ്ട്