ശബ്ദാധിഷ്ഠിത സോഷ്യൽമീഡിയ ആപ്പുമായി സൂപ്പർതാരം രജനികാന്തിന്റെ മകൾ സൗന്ദര്യ
രജനീകാന്ത് തന്നെയാണ് Hoote, എന്ന ആപ്പ് അവതരിപ്പിച്ചത്
60 സെക്കൻഡ് വരെ ശബ്ദസന്ദേശം നൽകാൻ കഴിയുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് Hoote
ഫ്രഷ് വർക്ക്സ് CEO ഗിരീഷ് മാതൃഭൂതം ആണ് ആപ്പിന്റെ അഡ്വൈസർമാരിൽ ഒരാൾ
ഏത് ഭാഷയിലും എഴുതുന്നതുപോലെ ആളുകൾക്ക് അവരുടെ ചിന്തകളും ആഗ്രഹങ്ങളും ആശയങ്ങളും ശബ്ദത്തിലൂടെ പ്രകടിപ്പിക്കാൻ കഴിയും രജനീകാന്ത് ട്വീറ്റ് ചെയ്തു
ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്നു പക്ഷേ പൊതുജനങ്ങൾക്ക് ലഭ്യമായിരുന്നില്ല
നടി ഖുശ്ബു, സംഗീത സംവിധായകൻ അനിരുദ്ധ്, തെലുങ്ക് താരം റാണ ദഗ്ഗുബതി തുടങ്ങിയവർ ആപ്പിന്റെ ഉപയോക്താക്കളാണ്
ബഹുഭാഷാ പ്ലാറ്റ്ഫോമായ Hoote ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്
രജനികാന്തിന്റെ ട്വീറ്റ് വൈറലായതോടെ പ്ലേ സ്റ്റോറിൽ ആപ്പിന്റെ ഡൗൺലോഡ് കുത്തനെ ഉയർന്നു
ഏറ്റവും പുതിയ ചിത്രം Annaatthe യുടെ ദീപാവലി റിലീസിനായി കാത്തിരിക്കുന്ന ആരാധകർക്ക് മുന്നിലേക്കാണ് രജനികാന്തിന്റെ ശബ്ദത്തിൽ ആപ്പ് എത്തുന്നത്