രാജ്യത്തെ ഓഹരി വിപണിയിലെ ട്രെൻഡുകൾക്ക് പിന്നാലെ പോകാതെ, ദീർഘവീക്ഷണത്തോടെയുള്ള നിക്ഷേപങ്ങളിലൂടെ വിസ്മയമാകുകയാണ് നെമിഷ് ഷാ. വിപണിയിലെ കോലാഹലങ്ങളിൽ നിന്നും മാധ്യമശ്രദ്ധയിൽ നിന്നും എപ്പോഴും അകന്നുനിൽക്കുന്ന അദ്ദേഹത്തെ നിക്ഷേപകർ ‘ഇന്ത്യയുടെ നിശ്ശബ്ദനായ വാറൻ ബഫറ്റ്’ എന്നാണ് വിശേഷിപ്പിക്കുന്നത്.
പെട്ടെന്നുള്ള ലാഭത്തേക്കാൾ കമ്പനികളുടെ ബിസിനസ് അടിത്തറയ്ക്കും മാർക്കറ്റിലെ കോംപറ്റേറ്റീവ് അഡ്വാന്റേജിനും (Moat) മുൻഗണന നൽകുന്ന നെമിഷ് ഷായുടെ ഏറ്റവും പുതിയ പോർട്ട്‌ഫോളിയോ വിവരങ്ങളാണ് ഇപ്പോൾ സാമ്പത്തിക ലോകത്ത് ചർച്ചയാകുന്നത്. 2026 മാർച്ചിലെ കണക്കുകൾ പ്രകാരം കേവലം ആറ് കമ്പനികളിലായി 2,974 കോടി രൂപയുടെ നിക്ഷേപമാണ് അദ്ദേഹത്തിനുള്ളത്. ഇതിൽ ഭൂരിഭാഗവും പരമ്പരാഗത ഉൽപ്പാദന Manufacturing കമ്പനികളാണെന്നതാണ് പ്രത്യേകത.
കാറ്റാടിപ്പാടങ്ങളും ടെക്നോളജിയുമല്ല, ലക്ഷ്യം ‘ബോറിങ്’ ബിസിനസുകൾ!
പുത്തൻ സാങ്കേതികവിദ്യകളോ സ്റ്റാർട്ടപ്പുകളോ അല്ല നെമിഷ് ഷായെ ആകർഷിക്കുന്നത്. പകരം, ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്തതും എന്നാൽ അധികമാരും ശ്രദ്ധിക്കാത്തതുമായ ‘ബോറിങ്’ ബിസിനസുകളിലാണ് അദ്ദേഹം കോടികൾ നിക്ഷേപിച്ചിരിക്കുന്നത്. ഇതിൽ രണ്ട് നിർണായക കമ്പനികളിലായി മാത്രം അദ്ദേഹം 1,540 കോടി രൂപ നിക്ഷേപിച്ചിരിക്കുന്നു. ഇന്ത്യയിൽ നിർമ്മിക്കുന്ന ഭൂരിഭാഗം കാറുകളുടെയും നിർമ്മാണത്തിന് പിന്നിൽ ഈ കമ്പനികളാണെന്നതാണ് യാഥാർത്ഥ്യം.
നെമിഷ് ഷായുടെ പോർട്ട്‌ഫോളിയോയിലെ ഏറ്റവും തിളക്കമാർന്ന രത്നങ്ങളിലൊന്നാണ് അസഹി ഇന്ത്യ ഗ്ലാസ്. ഇന്ത്യയിലെ റോഡുകളിലൂടെ ഓടുന്ന പ്രമുഖ കാറുകളുടെ വിൻഡ്ഷീൽഡുകൾ അസഹി ഗ്ലാസിന്റേതാണ്. 2026 മാർച്ച് മാസത്തെ എക്സ്ചേഞ്ച് ഫയലിംഗുകൾ പ്രകാരം അസഹി ഇന്ത്യ ഗ്ലാസിൽ 5.7% ഓഹരി പങ്കാളിത്തമാണ് നെമിഷ് ഷായ്ക്കുള്ളത്. നിലവിലെ വിപണി വിലയനുസരിച്ച് ഇതിന്റെ മൂല്യം മാത്രം ഏകദേശം 1,242 കോടി രൂപ വരും! വലിയ പരസ്യങ്ങളോ ബഹളങ്ങളോ ഇല്ലാതെ വിപണി കീഴടക്കുന്ന ഇത്തരം മോണോപൊളി കമ്പനികളെ തിരിച്ചറിയുകയാണ് ദീർഘകാല സമ്പത്ത് സൃഷ്ടിയുടെ രഹസ്യമെന്ന് നെമിഷ് ഷായുടെ നിക്ഷേപങ്ങൾ വീണ്ടും തെളിയിക്കുന്നു.
Discover the long-term investing strategy of Nemish Shah, ‘India’s silent Warren Buffett,’ whose massive stake in Asahi India Glass is valued at ₹1,242 crore.
