ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനി Zoho നിർമ്മാണ മേഖലയിലെ ഗവേഷണ-വികസനത്തിലേക്കും കടക്കുന്നു

50-100 കോടി രൂപ വരെ നിക്ഷേപിച്ച് ഒരു പുതിയ ഗവേഷണ വികസന കമ്പനി രൂപീകരിക്കുമെന്ന് സോഹോ സിഇഒ ശ്രീധർ വെമ്പു പറഞ്ഞു

ഇന്ത്യയിലെ നിർമാണം വർദ്ധിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതികൾക്ക് ചുവടുപിടിച്ചാണ് സോഹോയുടെ പുതിയ തീരുമാനം

തമിഴ്നാട്ടിലെ കൊങ്കു മേഖലയിൽ മൂന്ന് മാസത്തിനകം കമ്പനി സ്ഥാപിക്കുമെന്ന് ശ്രീധർ വെമ്പു അറിയിച്ചു

നിർമാണ മേഖലയ്ക്ക് ഗുണകരമാകാൻ ഇറക്കുമതി ബദൽ ആവശ്യമാണെന്നും ഇതിനായി പ്രാദേശിക തലത്തിൽ ഉയർന്ന സാങ്കേതിക വിദ്യ വികസിപ്പിക്കേണ്ടതുണ്ടെന്നും ശ്രീധർ വെമ്പു പറഞ്ഞു

‌എട്ട് മേഖലകളിലെ പ്രാദേശിക വ്യവസായങ്ങളിലാണ് കമ്പനി ഗവേഷണ-വികസന പദ്ധതികൾ നടപ്പാക്കുക

വെബ് അധിഷ്ഠിത ബിസിനസ്സ് ഉപകരണങ്ങൾ നിർമ്മിക്കുന്ന ഇന്ത്യൻ മൾട്ടിനാഷണൽ ടെക്നോളജി കമ്പനിയാണ് സോഹോ കോർപ്പറേഷൻ

1996 ൽ ശ്രീധർ വെമ്പുവും ടോണി തോമസും ചേർന്ന് സ്ഥാപിച്ച സോഹോയുടെ ഗ്ലോബൽ ഹെഡ്ക്വാർട്ടേഴ്സ് ചെന്നൈയും കോർപറേറ്റ് ആസ്ഥാനം കാലിഫോർണിയയിലുമാണ്

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version