ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026ന്റെ ഭാഗമായുള്ള കർട്ടൻ റെയ്‌സർ ഇവന്റായി, സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്സ് ഓഫ് ഇന്ത്യ (STPI) തിരുവനന്തപുരം, ISACA ട്രിവാൻഡ്രം ചാപ്റ്ററുമായി സഹകരിച്ച് പ്രീ-സമ്മിറ്റ് കോൺഫറൻസ് സംഘടിപ്പിക്കും. Safe and Trusted AI for Fintech, Healthcare, and Citizen Safety എന്ന തീമിലാണ് പ്രീ സമ്മിറ്റ്.
ഇന്ത്യക്ക് സുരക്ഷിതവും സുതാര്യവുമായ എഐ പരിസ്ഥിതി എങ്ങനെ രൂപപ്പെടുത്താം എന്നതിനെക്കുറിച്ച് നയരൂപകർ, സൈബർ സുരക്ഷാ വിദഗ്ധർ, ഗവേഷകർ തുടങ്ങിയവർ സംസാരിക്കും. 2025 നവംബർ 20ന് നടക്കുന്ന സമ്മേളനം തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലിലാണ് നടക്കുക.
ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇന്ത്യഎഐ ഡയറക്ടർ മുഹമ്മദ് സഫീറുല്ല, കേരള സർക്കാരിന്റെ E&IT വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീറാം സംബശിവ റാവു, STPI തിരുവനന്തപുരം ഡയറക്ടർ ഗണേഷ് നായക് തുടങ്ങിയവർ ഉദ്ഘാടന സെഷനിൽ പങ്കെടുക്കും.
സർക്കാർ ഏജൻസികൾ, വ്യവസായ നേതാക്കൾ, അക്കാഡമിക് മേഖല, സ്റ്റാർട്ടപ്പുകൾ എന്നിവ തമ്മിലുള്ള അറിവ് പങ്കിടലും സഹകരണവും ശക്തിപ്പെടുത്തുന്നതിനുള്ള ദേശീയ വേദിയായി കോൺഫറൻസ് പ്രവർത്തിക്കും. എഐയുടെ സുരക്ഷിതവും വിശ്വസനീയവുമായ പ്രയോഗങ്ങൾ, ഗവണൻസ് മാതൃകകൾ, വിജയകരമായ ഉപയോഗ കേസുകൾ എന്നിവ ഇന്ത്യയുടെ ശക്തമായ എഐ പരിസ്ഥിതിയിലേക്ക് നേരിട്ടുള്ള സംഭാവനയായി മാറും
STPI Thiruvananthapuram and ISACA are hosting a pre-summit conference on Nov 20 focusing on ‘Safe and Trusted AI for Fintech, Healthcare, and Citizen Safety’ as a curtain-raiser for the India AI Impact Summit 2026.
