ഡൽഹിയിൽ ഉടനീളമുള്ള ഇലക്ട്രിക് വാഹന ഉടമകൾക്ക് ഓൺ-ഡിമാൻഡ് മൊബൈൽ ചാർജിംഗ് സേവനങ്ങൾ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സിന്റെ (Tata Motors) ഇലക്ട്രിക് മൊബിലിറ്റി വിഭാഗമായ ടാറ്റ ഇവി (Tata.ev). ഇവി ചാർജിംഗ് ടെക്നോളജി കമ്പനി ഹോപ്ചാർജുമായി (Hopcharge) സഹകരിച്ചാണ് ടാറ്റയുടെ നീക്കം. ഡോർസ്റ്റെപ്പ് ഇവി ചാർജിംഗ് സർവീസിലൂടെ ഇലക്ട്രിക് വാഹന ഉപയോക്താക്കൾക്ക് പ്രത്യേക പ്ലാറ്റ്‌ഫോം വഴി ചാർജിംഗ് സെഷൻ ഷെഡ്യൂൾ ചെയ്യാൻ കഴിയും. തുടർന്ന് വാഹനം ഓൺ-സൈറ്റിൽ ചാർജ് ചെയ്യുന്നതിനായി ഒരു മൊബൈൽ ചാർജിംഗ് വാൻ അയയ്ക്കും.
ഡെഡിക്കേറ്റഡ് പാർക്കിംഗ്-ഹോം ചാർജർ ഇല്ലാതെ ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ ബദൽ വാഗ്ദാനം ചെയ്യുകയാണ് ടാറ്റ പുതിയ സംവിധാനത്തിലൂടെ. പ്രമോഷണൽ പ്രോഗ്രാമിന്റെ ഭാഗമായി, അംഗീകൃത ഡീലർഷിപ്പുകൾ വഴി ടാറ്റ ഇലക്ട്രിക് വാഹനം വാങ്ങുന്ന ഉപഭോക്താക്കൾക്ക് ബാധകമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും വിധേയമായി സൗജന്യ ഡോർസ്റ്റെപ്പ് ചാർജിംഗ് സേവനങ്ങൾക്കും അർഹതയുണ്ടായിരിക്കുമെന്ന് ടാറ്റ മോട്ടോഴ്സ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ടാറ്റ ഇവി ഡീലർഷിപ്പുമായി ബന്ധപ്പെടുകയോ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
നിലവിൽ ഗുരുഗ്രാം, നോയിഡ, ഗ്രെയിറ്റർ നോയിഡ, ഫരീദാബാദ്, ഗാസിയാബാദ് എന്നിവിടങ്ങളിൽ സേവനം ലഭ്യമാണ്. അതേസമയം ഡോർസ്റ്റെപ്പ് ചാർജിംഗ് സൗകര്യം മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്നത് സംബന്ധിച്ച് വ്യക്തതയില്ല.
No home charger? No problem! Tata.ev partners with Hopcharge to launch on-demand doorstep EV charging in Delhi, Noida, and Gurgaon. Schedule a charging van to your location via a dedicated platform
