ആരോഗ്യ മേഖല പലപ്പോഴും സാധാരണക്കാരന് അഫോഡബിൾ ആകാറില്ല. മരുന്നുകളോ മെഡിക്കൽ ഉപകരണങ്ങളോ താങ്ങാനാകുന്നില്ല. നേഹ മിത്തൽ എന്ന സംരംഭക ചിന്തിച്ചത് മെഡിക്കൽ ഉപകരണങ്ങൾ എങ്ങനെ അഫോഡബിൾ ആക്കാമെന്നാണ്. നേഹയുടെ OneAbove Healthcare, എന്ന പഞ്ചാബ് ആസ്ഥാനമായ സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നതും അതാണ്. ഇന്ത്യയിലുടനീളമുള്ള ഫാർമ വ്യാപാരികൾ, മൊത്തക്കച്ചവടക്കാർ, ഡീലർമാർ എന്നിവരുൾപ്പെടെ 300 ലധികം ക്ലയന്റുകൾക്ക് കുറഞ്ഞ വിലയിൽ ഈ സ്റ്റാർട്ടപ്പ് മെഡിക്കൽ ഉപകരണങ്ങൾ നൽകുന്നു.
2018 ലാണ് നേഹയുടെ സ്റ്റാർട്ടപ്പ് പ്രവർത്തനമാരംഭിച്ചത്. ഒരു കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ ആരംഭിച്ച OneAbove Healthcare പിന്നീട് പ്രതിമാസം 10 ശതമാനം വരെ വളർച്ചാ നിരക്കും കൈവരിച്ചു. ബ്ലഡ് ഗ്ലൂകോസ് മോണിട്ടറിംഗ് സിസ്റ്റം, ഷുഗർ സ്ട്രിപ്സ്, ഡിജിറ്റൽ തെർമോമീറ്ററുകൾ, ഓക്സിമീറ്ററുകൾ, ബ്ലഡ് പ്രഷർ മോണിറ്ററുകൾ, നെബുലൈസറുകൾ എന്നിവയുൾപ്പെടെ പത്തിൽ അധികം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2020 ന്റെ തുടക്കത്തിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോൾ, തെർമോമീറ്ററുകൾ, പൾസ് ഓക്സിമീറ്ററുകൾ തുടങ്ങിയവയ്ക്ക് ആവശ്യക്കാരേറി. ഈ സമയത്ത് സ്റ്റാർട്ടപ്പിന് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് നേഹ മനസ്സിലാക്കി.100 മുതൽ 1000 രൂപ വരെ വിലയിലാണ് പ്രൊഡക്റ്റുകൾ വിതരണം ചെയ്യുന്നത്. പാൻഡമിക് സമയത്ത്, ഇന്ത്യയിലുടനീളമുള്ള വിവിധ ആശുപത്രികൾക്കും ഡോക്ടർമാർക്കും ഉപകരണങ്ങൾ വിതരണം ചെയ്തതായി നേഹ പറയുന്നു. ഒരു B2B2B മോഡലിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ്- ഫാർമസികൾ, മൊത്തക്കച്ചവടക്കാർ, ഡീലർമാർ എന്നിവർക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നു. അവിടെ നിന്നും ഫാർമസികൾ, കെമിസ്റ്റ് ഷോപ്പുകൾ, ഓൺലൈൻ മാർക്കറ്റ് പ്ലേസുകൾ എന്നിവയിലേക്കെത്തുന്നു.
കേരളത്തിലെ Heal & Cure, ഉൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 300 -ലധികം ക്ലയന്റുകൾക്ക് ഇപ്പോൾ സേവനം നൽകുന്നു. സ്റ്റാർട്ടപ്പിന്റെ 50 ശതമാനം പ്രൊഡക്റ്റുകളും പഞ്ചാബിലെ സ്വന്തം നിർമ്മാണ കേന്ദ്രത്തിലാണ് പ്രൊഡ്യൂസ് ചെയ്യുന്നത്. ഗുണനിലവാരം നിലനിർത്തിക്കൊണ്ടുതന്നെ OneAbove Healthcare കുറഞ്ഞ വിലയിൽ ഉപകരണങ്ങൾ നൽകാൻ ശ്രദ്ധിക്കുന്നു. സ്വയംപര്യാപ്തതയും സാമ്പത്തിക സ്വാതന്ത്ര്യവും നേടിയ ഒരാൾക്ക് നിരന്തരമായ പരിശ്രമത്തിലൂടെ ഏതൊരു പ്രതിസന്ധിയെയും മറികടക്കാനാകുമെന്നാണ് സ്വന്തം സംരംഭക ജീവിത്തിലൂടെ നേഹ പറയുന്നത്