കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് ജലവൈദ്യുതി ഉൽപാദനത്തിലേക്ക് പ്രവേശിക്കുന്നു
കോഴിക്കോട് അരിപ്പാറയിൽ നവംബർ ആറിന് സിയാലിന്റെ ആദ്യ ജലവൈദ്യുത പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ കമ്മീഷൻ ചെയ്യും
ഇരുവഴിഞ്ഞി പുഴയിലാണ് അരിപ്പാറ ചെറുകിട ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്,സ്ഥാപിത ശേഷി 4.5 MWp ആണ്
പ്ലാന്റ് വഴി പ്രതിവർഷം 14 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപ്പാദനമാണ് സിയാൽ കണക്കാക്കുന്നത്
നവംബർ ആദ്യവാരം മുതൽ കെഎസ്ഇബി ഗ്രിഡിലേക്ക് പദ്ധതിയിൽ നിന്ന് വൈദ്യുതി എത്തും
ബിൽറ്റ്-ഓൺ-ഓപ്പറേറ്റ്-ട്രാൻസ്ഫർ പ്രകാരം 30 വർഷത്തെ ലീസിലാണ് ചെറുകിട ജലവൈദ്യുത പദ്ധതി സിയാൽ പ്രവർത്തിപ്പിക്കുക
അഞ്ച് ഏക്കർ ഭൂമിയാണ് പദ്ധതിക്കായി സിയാൽ വാങ്ങിയത്. 52 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്
2021 സെപ്റ്റംബറിൽ പദ്ധതി പൂർത്തിയാക്കി, ഒക്ടോബറിൽ പ്ലാന്റ് ട്രയൽ റൺ ആരംഭിച്ചു
ലോകത്തിലെ ആദ്യത്തെ പൂർണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന വിമാനത്താവളം എന്ന പദവിയും സിയാൽ നേടിയിരുന്നു
Type above and press Enter to search. Press Esc to cancel.