ഏഷ്യയിലെ ഏറ്റവും വലിയ നദികളിലൊന്നായ ബ്രഹ്മപുത്ര ‘ഇന്ത്യയുടെ ആമസോൺ’ എന്നാണ് അറിയപ്പെടുന്നത്. ലോകപ്രശസ്തമായ ആമസോൺ നദിയുടേതിന് സമാനമായി വലിയ അളവിലുള്ള ജലപ്രവാഹം, വിശാലമായ നദീതടം, സമൃദ്ധമായ ജൈവവൈവിധ്യം എന്നിവയാണ് ബ്രഹ്മപുത്രയ്ക്ക് ഈ വിളിപ്പേര് നേടിക്കൊടുത്തത്. ടിബറ്റിലെ ഹിമാലയൻ മേഖലയിലുള്ള ആങ്‌സി ഗ്ലേസിയറിൽ നിന്ന് ഉത്ഭവിച്ച് ഇന്ത്യ, ബംഗ്ലാദേശ് എന്നിവിടങ്ങലിലൂടെ ഒഴുകിയാണ് ബ്രഹ്മപുത്ര ബംഗാൾ ഉൾക്കടലിൽ ചേരുന്നത്. ഇന്ത്യയിൽ അരുണാചൽ പ്രദേശ്, ആസാാം എന്നീ സംസ്ഥാനങ്ങളിലൂടെയാണ് ഈ നദി കടന്നുപോകുന്നത്.

Brahmaputra the Amazon of India

ഇന്ത്യയിലെ മറ്റ് നദികളിൽ നിന്ന് വ്യത്യസ്തമായി പുരുഷനാമമുള്ള നദി (ബ്രഹ്മാവിന്റെ പുത്രൻ) എന്ന പ്രത്യേകതയും ബ്രഹ്മപുത്രയ്ക്കുണ്ട്. ലോകത്തിലെ ഏറ്റവും വലിയ നദീദ്വീപായ ‘മാജുലി’ സ്ഥിതി ചെയ്യുന്നത് ഈ നദിയിലാണ്. അപൂർവ ഇനം കാണ്ടാമൃഗങ്ങൾ, ഗംഗാ നദിയിലെ ഡോൾഫിനുകൾ, റോയൽ ബംഗാൾ ടൈഗറുകൾ തുടങ്ങി നിരവധി വന്യജീവികളുടെ ആവാസകേന്ദ്രം കൂടിയാണ് ഈ നദീതടം. മഴക്കാലത്ത് കിലോമീറ്ററുകളോളം വീതിയിൽ ഒഴുകുന്ന ഈ നദി വടക്കുകിഴക്കൻ ഇന്ത്യയുടെ കാർഷിക, ഗതാഗത മേഖലകളിൽ നിർണ്ണായക പങ്ക് വഹിക്കുന്നു.

Discover why the Brahmaputra is known as the Amazon of India. Explore its Himalayan origin, the Majuli river island, and its rich biodiversity.

Share.

Comments are closed.

Exit mobile version