സീ എന്റർടൈൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡിന് വേണ്ടിയുളള തുറന്ന പോരാട്ടത്തിൽ സുഭാഷ് ചന്ദ്രക്ക് താല്ക്കാലിക ജയം
അടിയന്തര ജനറൽ മീറ്റിംഗ് വിളിക്കുന്നതിൽ നിന്ന് ഇൻവെസ്‌കോയെ ബോംബെ ഹൈക്കോടതി താൽക്കാലികമായി വിലക്കി
സീയുടെ ഏറ്റവും വലിയ ഷെയർഹോൾഡറാണ് 18% ഓഹരിയുള്ള അറ്റ്ലാൻ്റ ആസ്ഥാനമായ Invesco Developing Markets Fund
ഈ വിധിക്കെതിരെ ഇൻവെസ്കോയ്ക്ക് അപ്പീൽ പോകാവുന്നതാണ്
ഇന്ത്യൻ മാധ്യമ, വിനോദ വിപണിയുടെ 17% നിയന്ത്രിക്കുന്ന കമ്പനിയാണ് അപകടത്തിലായിരിക്കുന്നത്
സീയുടെ നടത്തിപ്പിൽ അതൃപ്തിയുള്ള ഇൻവെസ്‌കോ, ചന്ദ്രയുടെ മകൻ പുനിത് ഗോയങ്കയെ CEO സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനും പുതിയ ഉടമയെ കൊണ്ടുവരാനും ആഗ്രഹിക്കുന്നു
Essel Group ലുണ്ടായ ബാധ്യത തീർക്കാൻ സീ ഷെയറുകൾ പണയം വെച്ചതിനെ തുടർന്ന് Zee എന്റർടൈൻമെന്റിലെ ചന്ദ്രയുടെ കുടുംബ ഓഹരി 4% ൽ താഴെയായിരുന്നു
സോണി ഗ്രൂപ്പ് കോർപ്പറേഷനുമായി ലയനത്തിലൂടെ ചന്ദ്ര ഫാമിലിയുടെ ഓഹരി 20% ആയി ഉയർത്താൻ ലക്ഷ്യമിടുന്നു
ലയനം നടക്കണമെങ്കിൽ, Zee യ്ക്ക് അതിന്റെ 75% ഓഹരിയുടമകളുടെ അംഗീകാരം ആവശ്യമാണ്
ബോർഡ് പുനഃസംഘടിപ്പിക്കാൻ ഇൻവെസ്‌കോയ്ക്ക് കഴിഞ്ഞാൽ അത് സോണിയുമായുളള ലയനനീക്കത്തിന് തിരിച്ചടിയാകും
4 ബില്യൺ ഡോളറിന്റെ സാമ്രാജ്യം നിലനിർത്താനുളള നിരന്തര ശ്രമത്തിലാണ് ഇന്ത്യൻ മാധ്യമ വ്യവസായത്തിലെ കരുത്തനായ സുഭാഷ് ചന്ദ്ര