അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാംഗവുമായ സുനേത്ര പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ തീരുമാനമാകുകകയാണെങ്കിൽ മഹാരാഷ്ട്രയിൽ ഈ പദവിയിലെത്തുന്ന ആദ്യ വനിതയായി സുനേത്ര പവാർ മാറും. പതിറ്റാണ്ടുകളായി മഹാരാഷ്ട്രയിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ കുടുംബങ്ങളിലൊന്നിന്റെ ഭാഗമായിരുന്നെങ്കിലും, അടുത്ത കാലം വരെ സുനേത്ര പവാർ മുന്നണി രാഷ്ട്രീയത്തിൽ നിന്ന് ഏറെക്കുറെ വിട്ടുനിന്നു.

1963ൽ ഒസ്മാനാബാദിൽ (ഇപ്പോൾ ധാരാശിവ്) ജനിച്ച സുനേത്ര പവാർ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള മറാത്ത കുടുംബത്തിൽ നിന്നാണ് വരുന്നത്. അവരുടെ പിതാവ് ബാജിറാവു പാട്ടീൽ പ്രാദേശിക രാഷ്ട്രീയ നേതാവായിരുന്നു. അതേസമയം സഹോദരൻ പദംസിങ് ബാജിറാവു പാട്ടീൽ 1980കളിൽ ജില്ലയിലെ സ്വാധീനമുള്ള നേതാവായി ഉയർന്നുവന്നു. പവാർ കുടുംബവുമായുള്ള വിവാഹത്തിന് വളരെ മുമ്പുതന്നെ, പൊതുജീവിതം രൂപപ്പെടുത്തിയ അന്തരീക്ഷത്തിലാണ് അവർ വളർന്നത്.
1983ൽ ഔറംഗാബാദിലെ (ഇപ്പോൾ ഛത്രപതി സംഭാജിനഗർ) എസ്ബി ആർട്സ് ആൻഡ് കൊമേഴ്സ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കി. 1985 ഡിസംബറിലായിരുന്നു അജിത് പവാറുമായുള്ള വിവാഹം. വിവാഹത്തിനുശേഷം വർഷങ്ങളോളം സുനേത്ര പവാർ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു, പകരം ബാരാമതിയിലും പരിസര പ്രദേശങ്ങളിലും സാമൂഹിക സംരംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2008ൽ കേന്ദ്ര സർക്കാരിന്റെ സംയോജിത ടെക്സ്റ്റൈൽ പാർക്കുകൾക്കായുള്ള പദ്ധതി പ്രകാരം അംഗീകരിച്ച 65 ഏക്കർ പദ്ധതിയായ ബാരാമതി ഹൈടെക് ടെക്സ്റ്റൈൽ പാർക്കുമായി സുനേത്ര പവാർ പിന്നീട് ബന്ധപ്പെട്ടു. വസ്ത്ര, നെയ്ത്ത്, പ്രിന്റിംഗ് യൂണിറ്റുകളിലായി 15,000ത്തിലധികം തൊഴിലാളികളാണ് ഈ സൗകര്യത്തിൽ ജോലി ചെയ്യുന്നത്, അവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. പദ്ധതിയുടെ ചെയർപേഴ്സണായി അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
എൻസിപി സ്ഥാപകൻ ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയ്ക്കെതിരെ 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ചു പരാജയപ്പെട്ട സുനേത്ര, അതേവർഷം രാജ്യസഭ എംപിയായി.
Sunetra Pawar is set to become Maharashtra’s first woman Deputy CM, succeeding late Ajit Pawar. Discover her journey from a social worker to a key political leader in the NCP.
