ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ MeitY സ്റ്റാർട്ടപ്പ് ഹബ്ബും ഗൂഗിളും സ്റ്റാർട്ടപ്പുകൾക്കായി ഒരുമിക്കുന്നു
Appscale Academy.എന്ന പേരിൽ സ്റ്റാർട്ടപ്പുകൾക്ക് ഒരു വളർച്ചാ- വികസന പരിപാടി ആരംഭിക്കുന്നതിനുള്ള പങ്കാളിത്തം പ്രഖ്യാപിച്ചു
ലോകോത്തര നിലവാരമുള്ള ആപ്പുകൾ നിർമ്മിക്കുന്നതിന് ഇന്ത്യയിലുടനീളമുള്ള ഏർളി ടു മിഡ് സ്റ്റേജ് സ്റ്റാർട്ടപ്പുകളെ ഈ പ്രോഗ്രാം പരിശീലിപ്പിക്കും
ലോകോത്തര ആപ്പുകളുടെ ഒരു ശ്രേണി നിർമ്മിക്കാനും സ്‌കെയിൽ ചെയ്യാനും പ്രാദേശിക സ്റ്റാർട്ടപ്പുകളെ സഹായിക്കും
ഗെയിമിംഗ്, ഹെൽത്ത്‌കെയർ, ഫിൻടെക്, എഡ്‌ടെക്, സോഷ്യൽ ഇംപാക്‌ട് എന്നതുൾപ്പെടെയുളള മേഖലകളിൽ Appscale അക്കാദമി ശ്രദ്ധ കേന്ദ്രീകരിക്കും
ഇന്ത്യയിലെ ടയർ II, ടയർ III നഗരങ്ങളിൽ ഉയർന്നുവരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് പ്രത്യേക ശ്രദ്ധ നൽകാനും ഈ പ്രോഗ്രാം ലക്ഷ്യമിടുന്നു
തിരഞ്ഞെടുത്ത 100 സ്റ്റാർട്ടപ്പുകൾക്ക് ആഗോളതല ഉയർന്ന നിലവാരമുള്ള ആപ്പുകൾക്ക് ആറ് മാസത്തെ പ്രോഗ്രാമിലൂടെ പരിശീലനം ലഭിക്കും
സ്റ്റാർട്ടപ്പുകൾക്ക് വെബിനാറുകൾ, സെൽഫ് ലേണിംഗ് മെറ്റീരിയലുകൾ, മെന്റർഷിപ്പ് സെഷനുകൾ എന്നിവയിലേക്ക് ആക്‌സസ് ലഭിക്കും
കൂടാതെ പ്രമുഖ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകളെ സമീപിക്കാനുള്ള അവസരവും ലഭിക്കും
അപേക്ഷകൾ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഡിസംബർ 15 ആണ്
Type above and press Enter to search. Press Esc to cancel.