ലോകം മൊത്തത്തിൽ പരസ്പരം ബന്ധപ്പെടുന്ന Facebook പേര്മാറ്റം പ്രഖ്യാപിച്ചാൽ അതിന്റെ കോടിക്കണക്കിന് ആരാധകരും വിമർശകരുമായ ആളുകൾ വെറുതെ ഇരിക്കുമോ. ഗൂഗിളിൽ ഏറ്റവും കൂടുതൽ സെർച്ച ചെയ്തതുപം ട്വിറ്ററിലെ Trending Hashtag “Meta” ആയിരുന്നു. Facebook, Instagram, WhatsApp എന്നിവയുടെ ഉടയനായ Mark Zuckerberg പുതിയ Brand Name പ്രഖ്യാപിച്ചപ്പോൾ ആദ്യ മണിക്കൂറുകളിൽ കേട്ട പ്രതികരണങ്ങൾ ഇവയാണ്.
“Meta”- “Mark Evading True Accountability” സത്യസന്ധതയെ മറയ്ക്കുക എന്നതാണ് Meta കൊണ്ട് സക്കർബർഗ് ഉദ്ദേശിക്കുന്നതെന്ന് എഴുത്തുകാരനും മെസ്സേജിംഗ് ഗുരുവുമായ Rick Horowitz Tweet ചെയ്തു.
അമേരിക്കൻ ജനപ്രതിനിധി സഭയിൽ വെച്ച് Zuckerberg നിർത്തി പൊരിച്ച Democratic നേതാവ് Alexandria Ocasio-Cortez പറഞ്ഞത് , പേര് മാറിയാലും Facebook, ജനാധിപത്യത്തിലെ Cancer എന്നാണ്
മറ്റൊരു Tweet ഇങ്ങനെയായിരുന്നു, നിങ്ങൾ ഇപ്പോൾ മെറ്റയിലാണെന്ന് എങ്ങനെ പറയും, അത് കേട്ടിട്ട് ഡ്രഗിന്റെ പേര് പോലെയുണ്ട്.
Mark Zuckerberg പേര്മാറ്റം ലൈവിൽ പ്രഖ്യാപിക്കുമ്പോൾ അമേരിക്കയിലെ ഹാംബർഗ് ചെയിൻ ട്വീറ്റ് ചെയ്തു, “Changing name to Meat.”
എങ്ങെനെ ഈസിയായി Business Problem Solve ചെയ്യാം? പേര് അങ്ങ് മാറ്റിയാൽ മതി എന്നാണ് മറ്റൊരു Troll!
നാനി എന്ന ട്വിറ്റർ പ്രൊഫൈൽ ഒരു ചിത്രമാണ് പങ്കുവെച്ചത്. ഇതുവരെ Facebook Addict ആയിരുന്നെങ്കിൽ ഇനി അത് കണ്ണുകൾക്ക് മുന്നിൽ വെച്ച് പിടിപ്പിച്ച പോലെയാകും എന്നാണ് വിമർശനം
ഇനിയുമുണ്ട് രസകരമായ ട്രോളുകൾ.
ലാഭമുണ്ടാക്കാൻ Civil സൊസൈറ്റിയുടെ അവകാശങ്ങളെ ഫെയ്സബുക്ക് വിൽക്കുന്നു എന്നാണ് പലരും വിമർശിക്കുന്നത്. പേര്മാറ്റംത്തിന് കാരണം തന്നെ Facebook ഇപ്പോൾ നേരിടുന്ന പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാനാണെന്നും വിമർശിക്കുന്നവരുണ്ട്.