Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അതിവേഗ റെയിലിന് പുതുക്കിയ പദ്ധതിയുമായി ഇ. ശ്രീധരൻ
News Update

അതിവേഗ റെയിലിന് പുതുക്കിയ പദ്ധതിയുമായി ഇ. ശ്രീധരൻ

മാറ്റങ്ങൾ നിർമ്മാണ ചെലവും വലിയ തോതിൽ കുറയ്ക്കുന്നതാണെന്ന് ഇ. ശ്രീധരൻ പറഞ്ഞു. പരിഷ്കരിച്ച പദ്ധതി പ്രകാരം, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന 465 കിലോമീറ്റർ ഇടനാഴി 3 മണിക്കൂർ 20 മിനിറ്റിനുള്ളിൽ ഈ ദൂരം പിന്നിടും. പുതുക്കിയ അലൈൻമെന്റിൽ പത്തനംതിട്ടയും ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ‌പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മൊത്തം ചെലവ് 56,500 കോടി രൂപയായി കണക്കാക്കുന്നു, നേരത്തെ ഇത് 80000 കോടി രൂപയായിരുന്നു.
News DeskBy News Desk26 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

നിർദിഷ്ട കേരള ഹൈ-സ്പീഡ് റെയിൽ (KHSR) പാതയുടെ പുതുക്കിയ രൂപകൽപ്പനാ നിർദേശം പുറത്തിറക്കി മെട്രോമാൻ ഇ. ശ്രീധരൻ. മാറ്റങ്ങൾ നിർമ്മാണ ചെലവും വലിയ തോതിൽ കുറയ്ക്കുന്നതിനൊപ്പം പദ്ധതി പൂർത്തീകരണം വേഗത്തിലാക്കുന്ന തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പരിഷ്കരിച്ച പദ്ധതി പ്രകാരം, തിരുവനന്തപുരത്തെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്ന 465 കിലോമീറ്റർ ഇടനാഴി, 3 മണിക്കൂർ 20 മിനിറ്റ് കൊണ്ട് യാത്ര പൂർത്തിയാക്കാനാകുന്ന തരത്തിലാകുമെന്നാണ് വിലയിരുത്തൽ. പൊന്നാനിയിൽ പുതുതായി തുറന്ന ഓഫീസിൽ നടന്ന പത്രസമ്മേളനത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള പുതിയ റിപ്പോർട്ട് അദ്ദേഹം പങ്കുവെച്ചത്. പുതുക്കിയ അലൈൻമെന്റിൽ പത്തനംതിട്ടയും ഉൾപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. ‌പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം മൊത്തം ചെലവ് 56,500 കോടി രൂപയായി കണക്കാക്കുന്നു, നേരത്തെ ഇത് 80000 കോടി രൂപയായിരുന്നു.

E Sreedharan Kerala High Speed Rail Proposal

സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് മുന്നോട്ട് വെക്കുന്നതെന്ന് ഇ. ശ്രീധരൻ പറയുന്നു. എസി ചെയർ കാർ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക്. തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് പാത കടന്നു പോവുക. ആർആർടിഎസിനേക്കാൾ കുറഞ്ഞ നിരക്കായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. വന്ദേ ഭാരത് ട്രെയിനുകളേക്കാൾ കുറഞ്ഞ നിരക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഡൽഹി – മീററ്റ് ആർആർടിഎസ് ഓടുന്നത് മിനിമം 30 രൂപ ടിക്കറ്റ് നിരക്കിലാണ്. ആർആർടിഎസിനെക്കാൾ കുറവാകും തന്റെ പദ്ധതിയിലെ ടിക്കറ്റ് നിരക്ക് എന്നാണ് ശ്രീധരൻ പറയുന്നത്.

ഈ വാദങ്ങൾ യഥാർത്ഥമാണെങ്കിൽ ഇന്ത്യയിലെ തന്നെ അതിവേഗപാതാ നിർമാണത്തിൽ വിപ്ലവം സൃഷ്ടിക്കുന്നതായിരിക്കും പദ്ധതി. നിലവിൽ ഉയർന്ന നിർമ്മാണച്ചെലവ് കാരണം ബുള്ളറ്റ് ട്രെയിൻ അടക്കമുള്ള അതിവേഗയാത്രകളെല്ലാം വിമാനനിരക്കിനോട് താരതമ്യപ്പെടുത്താവുന്ന ചെലവുള്ളവയാണ്

Metroman E. Sreedharan proposes a revised Kerala High-Speed Rail (KHSR) plan, cutting costs to ₹56,500 crore. The 465km corridor aims to link TVM to Kannur in 3 hours 20 mins.

banner Kerala High Speed Rail KHSR Revised Plan Metroman E Sreedharan Pathanamthitta Rail Alignment Rail Project Cost Reduction Rapid Transit Kerala RRTS Kerala Thiruvananthapuram to Kannur Vande Bharat vs High Speed Rail
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil