ലോകത്തിലെ ആദ്യത്തെ പറക്കുന്ന ബൈക്ക് വികസിപ്പിച്ച് ജാപ്പനീസ് കമ്പനി
XTURISMO ഫ്ലൈയിംഗ് ബൈക്ക് അഥവാ ഹോവർബൈക്ക് വികസിപ്പിച്ചെടുത്തത് ALI ടെക്നോളജീസ്
മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനും അരമണിക്കൂറോളം വട്ടമിട്ട് പറക്കാനും കഴിയും
ഫുജിയിലെ റേസിംഗ് ട്രാക്കിൽ നിന്നുളള ഡെമോൺസ്ട്രേഷൻ ഫ്ലൈറ്റ് വീഡിയോ കമ്പനി പുറത്തിറക്കി
ഒക്‌ടോബർ 26 മുതൽ XTURISMO ലിമിറ്റഡ് എഡിഷന്റെ ബുക്കിംഗ് ALI ടെക്‌നോളജീസ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്
ഈ പറക്കും ബൈക്കുകളുടെ 200 യൂണിറ്റുകൾ മാത്രമാണ് കമ്പനി നിർമ്മിക്കുന്നത്
XTURISMO പറക്കും ബൈക്കിന്റെ ഭാരം ഏകദേശം 300 കിലോയാണ്
3.7 മീറ്റർ നീളവും 2.4 മീറ്റർ വീതിയുമുളള ബൈക്കിന് 1.5 മീറ്റർ ഉയരവുമുണ്ട്
നിലവിൽ ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന ബൈക്കിന് 30 മുതൽ 40 മിനിറ്റ് വരെയാണ് സഞ്ചാര സമയം
XTURISMO ലിമിറ്റഡ് എഡിഷന്റെ വില നികുതിയും ഇൻഷുറൻസ് പ്രീമിയവും ഉൾപ്പെടെ 77.7 ദശലക്ഷം യെൻ അഥവാ ഏകദേശം 5.10 കോടി രൂപയാണ്
2025ഓടെ ഈ പറക്കും ബൈക്കിന്റെ പൂർണ വൈദ്യുത പതിപ്പ് പുറത്തിറക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്
Type above and press Enter to search. Press Esc to cancel.