ഉയർന്ന നികുതി വ്യവസ്ഥ ഇന്ത്യയിലെ ആഡംബര കാർ വിഭാഗത്തിന്റെ വളർച്ച തടസ്സപ്പെടുത്തുന്നുവെന്ന് ജർമ്മൻ വാഹന നിർമ്മാതാക്കളായ Audi ഈ മേഖലയുടെ വളർച്ചയെ സഹായിക്കുന്നതിന് ലെവികൾ കുറയ്ക്കണമെന്ന് Audi അഭിപ്രായപ്പെടുന്നു
പ്രതിവർഷ ആഡംബര കാർ വിൽപന മൊത്തത്തിലുള്ള പാസഞ്ചർ വാഹന വിൽപ്പനയുടെ 2 ശതമാനത്തിൽ താഴെയാണ്
ലക്ഷ്വറി സെഗ്‌മെന്റ് പ്രതിവർഷം 40,000 യൂണിറ്റായി നിൽക്കുന്നു, ഈ വർഷം അതിലും താഴെയാകാമെന്ന് Audi ഇന്ത്യ മേധാവി ബൽബീർ സിംഗ് ധില്ലൺ പറഞ്ഞു
28 ശതമാനം GST കൂടാതെ അതിനും മുകളിലുളള സെസ്സ് ആഡംബരവാഹനങ്ങൾക്ക് ഈടാക്കുന്നു
ചില സംസ്ഥാനങ്ങളിൽ ഉയർന്ന രജിസ്ട്രേഷൻ ചിലവ് ഉണ്ട്, ഇന്ധന വില ഉയരുന്നത് ഉടമസ്ഥർക്ക് വീണ്ടും ചിലവ് വർദ്ധിപ്പിക്കും
സെസ് ഭാഗം എടുത്തുകളയുകയും രജിസ്ട്രേഷൻ ചെലവ് രാജ്യത്തുടനീളം ഒരേപോലെ നിലനിർത്തുകയും ചെയ്താൽ, അത് സെഗ്മെന്റിനെ തുണയ്ക്കുമെന്ന് ബൽബീർ സിംഗ് ധില്ലൺ
ആഡംബര വാഹനങ്ങൾക്ക് നിലവിൽ 28 ശതമാനം GSTയാണ്, സെഡാനുകൾക്ക് 20 ശതമാനവും SUYVകൾക്ക് 22 ശതമാനവും അധിക സെസും ചുമത്തുന്നു
നിലവിൽ, പൂർണ്ണമായി നിർമ്മിച്ച യൂണിറ്റുകളായി ഇറക്കുമതി ചെയ്യുന്ന കാറുകൾക്ക് 60 ശതമാനം മുതൽ 100 ശതമാനം വരെ കസ്റ്റംസ് തീരുവ ഈടാക്കുന്നു
Audi ഈ വർഷം രാജ്യത്ത് എട്ട് മോഡലുകൾ അവതരിപ്പിച്ചു, നവംബറിൽ പുതിയ Q5 SUV അവതരിപ്പിക്കും