channeliam.com

ആശയവിനിമയ സേവനങ്ങൾക്ക് ട്രൂകോളറുമായി കൈകോർത്ത് ഇന്ത്യൻ റെയിൽവേ

ആശയവിനിമയത്തിൽ യാത്രക്കാർക്ക് കൂടുതൽ വിശ്വാസം നൽകുന്നതിനായി കോളർ ഐഡന്റിഫിക്കേഷൻ പ്ലാറ്റ്ഫോമായ ട്രൂകോളറുമായി IRCTC ചേർന്ന് പ്രവർത്തിക്കും

ഇന്റഗ്രേറ്റഡ് നാഷണൽ റെയിൽവേ ഹെൽപ്പ് ലൈൻ 139 ഇനി മുതൽ ട്രൂകോളർ ബിസിനസ് ഐഡന്റിറ്റി സൊല്യൂഷനുകൾ വെരിഫൈ ചെയ്യും

ബുക്കിംഗ് വിശദാംശങ്ങളും PNR സ്റ്റാറ്റസും പോലുള്ളവയിൽ തട്ടിപ്പ് ഒഴിവാക്കുകയാണ് ലക്ഷ്യം

ട്രെയിൻ സംബന്ധിയായ അന്വേഷണങ്ങൾക്കായി ഉപയോഗിക്കുന്ന ഇന്റഗ്രേറ്റഡ് റെയിൽവേ ഹെൽപ്പ് ലൈൻ 139-, IRCTC ആണ് നിയന്ത്രിക്കുന്നത്

പ്രതിദിനം രണ്ട് ലക്ഷത്തോളം കോളുകളാണ് ഹെൽപ്പ് ലൈനിൽ ലഭിക്കുന്നത്

ട്രെയിൻ റിസർവേഷൻ, വരവ്, പുറപ്പെടൽ, സുരക്ഷ, മെഡിക്കൽ, മറ്റ് പ്രത്യേക ആവശ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കോളുകളാണ് ലഭിക്കുന്നത്

139 ഹെൽപ്പ് ലൈനിലേക്ക് കോളുകൾ ചെയ്യുമ്പോൾ ഉപയോക്താക്കൾക്ക് ഇപ്പോൾ ഒരു ഗ്രീൻ ബിസിനസ്സ് ബാഡ്ജ് ലോഗോ കാണാം.

ട്രൂകോളറുമായുള്ള സാങ്കേതിക സഹകരണത്തോടെ ഉപഭോക്താക്കളുമായുള്ള IRCTCയുടെ ആശയവിനിമയം കൂടുതൽ ശക്തമാകുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ Rajni Hasija പറഞ്ഞു

2007-ലാണ് Bharat BPO സർവീസസ് ലിമിറ്റഡിനെ സാങ്കേതിക പങ്കാളിയാക്കി 139 അന്വേഷണ, ഹെൽപ്പ് ലൈൻ സേവനങ്ങൾ IRCTC ആരംഭിച്ചത്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com