channeliam.com

ഫേസ്ബുക്കിന്റെ Rebranding പുതിയ സ്വകാര്യത ആശങ്കകൾക്കും വഴിയൊരുക്കുമോ? ഒരു Virtual ലോകത്തേക്ക് നയിക്കാനുള്ള കമ്പനിയുടെ ശ്രമത്തിനിടയിൽ കൂടുതൽ വ്യക്തിഗത ഡാറ്റയുടെ ദുരുപയോഗമുണ്ടാകുമെന്ന് ആശങ്ക ഉയരുന്നുണ്ട്. നിലവിലെ പ്ലാറ്റ്‌ഫോമുകളിൽ Data ദുരുപയോഗവും തെറ്റായ വിവര പ്രചാരണവും അടക്കമുളള പ്രശ്‌നങ്ങൾ അവർ പരിഹരിച്ചിട്ടില്ലെന്നതും ചൂണ്ടിക്കാണിക്കപ്പെടുന്നു. അസോസിയേറ്റഡ് പ്രസ് ഉൾപ്പെടുന്ന പ്രസ് കൺസോർഷ്യം പുറത്ത് വിട്ട Facebook Papers ൽ നിന്ന് വിഷയം മാറ്റാനുള്ള ശ്രമമാണിതെന്നും ഒരു വിഭാഗം വിലയിരുത്തുന്നു. യുഎസിലടക്കം ഫേസ്ബുക്ക് വിവിധ നിയമനടപടികൾ നേരിടുകയുമാണ്.

Corporate റീബ്രാൻഡിംഗിലൂടെ കഴിഞ്ഞ ആഴ്‌ചകളിൽ ഉൾപ്പെടെ പുറത്തു വന്ന നിരവധി ഇന്റേണൽ ഡോക്യുമെന്റുകളിലെ വിഷയങ്ങൾ നൽകിയ ക്ഷീണം ഫേസ്ബുക്കിന് മാറില്ലെന്നുറപ്പാണ്. എന്നാൽ ഇതൊന്നും zuckerberg തടയുന്നില്ല. Zuckerberg-ന്റെ ഭാഷയിൽ പറഞ്ഞാൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളിൽ നിന്ന് സ്മാർട്ട്ഫോണിലേക്കുളള മാറ്റം പോലെ വരുംകാലം, Online, Virtual, Augmented ലോകങ്ങൾ സമന്വയിപ്പിക്കുന്ന ഒരു സംയോജിത പ്രപഞ്ചമായ മെറ്റാവേഴ്സിന്റേതായിരിക്കും.

എന്തായാലും കമ്പനി പുനഃസംഘടനയോ എക്സിക്യൂട്ടീവ് മാറ്റങ്ങളോ പ്രഖ്യാപിച്ചിട്ടില്ല. Zuckerberg ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായി തുടരുന്നു. കമ്പനിയുടെ ഭാവിയെ ബാധിച്ചേക്കാവുന്ന ഏത് മാറ്റങ്ങളിലും ഭൂരിപക്ഷ വോട്ടിംഗ് അധികാരവും സക്കർബർഗിനാണ്.
Corporate Rebrand അപൂർവമാണ്, എന്നാൽ അസാധാരണമല്ല. ലോഗോയിലെ ഇൻഫിനിറ്റി പോലെ അനന്തമായ സാധ്യതകളെ ഉപയോഗിച്ച് സക്കർബർഗിന്റെ Metaverse വരുംകാലത്തിന്റെ സ്പന്ദനമാകുമോയെന്ന് കാത്തിരുന്ന് കാണാം.

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com