ആദ്യ Transnational Solar Grid Plan അവതരിപ്പിച്ച് India & UK
Scotland-ൽ നടന്ന COP26 കാലാവസ്ഥാ ഉച്ചകോടിയിൽ ആരംഭിച്ച പദ്ധതിക്ക് Green Grids Initiative – One Sun One World One Grid എന്നാണ് പേര്
പദ്ധതിയെ 80 ലധികം രാജ്യങ്ങൾ പിന്തുണച്ചതായി British സർക്കാർ അറിയിച്ചു
Solar ഊർജ്ജത്തിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതിന് ലോകത്തിലെ Electricity Power Grid-കൾ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതാണ് പദ്ധതി
2030-ഓടെ എല്ലാ രാജ്യങ്ങൾക്കും ഏറ്റവും അഫോഡബിളും വിശ്വസനീയവുമായ ഓപ്ഷനായി പുനരുപയോഗ ഊർജം മാറ്റുക എന്നതാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്
ഗ്രിഡുകൾ ബന്ധിപ്പിക്കുന്നത് അധിക Renewable ഊർജ്ജമുള്ള ലോകരാജ്യങ്ങളിൽ നിന്ന് ലഭ്യമല്ലാത്ത രാജ്യങ്ങളിലേക്ക് ഊർജ്ജം കൈമാറാൻ അനുവദിക്കും
ലോകം ശുദ്ധവും ഹരിതവുമായ ഭാവിയിലേക്ക് മാറുന്നതിന് പരസ്പര ബന്ധിതമായ ഈ അന്തർദേശീയ ഗ്രിഡുകൾ നിർണായക പരിഹാരമാകുമെന്ന് പ്രധാനമന്ത്രി Narendra Modi
ആഗോളതാപനം തടയുക എന്ന ലോകത്തിന്റെ ലക്ഷ്യത്തിലെ പ്രധാന കണ്ണിയായി Solar Grid Plant പ്ലാൻ മാറും
Transnational Grid പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിൽ ചെലവ് കണക്കുകളോ ഫണ്ടിംഗ് വിശദാംശങ്ങളോ ഉൾപ്പെടുത്തിയിട്ടില്ല