സിനിമയും സീരീസും മാത്രമല്ല ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാനാകും
Online Mobile Gaming പ്ലാറ്റ്ഫോമിലെത്തിച്ച് OTT വമ്പൻ Netflix
അഞ്ച് മൊബൈൽ ഗെയിമുകളാണ് OTT Platform-ൽ Netflix അവതരിപ്പിച്ചിരിക്കുന്നത്
Netflix സബ്‌സ്‌ക്രിപ്‌ഷനാണ് ഗെയിം കളിക്കുന്നതിനുളള ആക്‌സസ് പാസെന്ന് കമ്പനി അറിയിച്ചു
സിനിമയും ,സീരീസും മാത്രമല്ല ഇനി നെറ്റ്ഫ്ലിക്സിൽ ഗെയിമും കളിക്കാനാകും
ഈ ഗെയിമുകളിൽ പരസ്യങ്ങളോ അധിക ഫീസുകളോ In-App Purchase ഉണ്ടാകില്ല
തുടക്കത്തിൽ ആൻഡ്രോയിഡ് ഡിവൈസുകളിൽ മാത്രമാണ് ഗെയിം കളിക്കാനാകുക, വൈകാതെ iOS ഉപയോക്താക്കളിലേക്കെത്തും
Stranger Things: 1984, Stranger Things 3: The Game, Shooting Hoops, Card Blast, Teeter Up എന്നിവയാണ് ഗെയിമുകൾ
ഗെയിമുകൾ ഒന്നിലധികം ഭാഷകളിലും ലഭ്യമാണ്
നെറ്റ്ഫ്ലിക്സ് ആപ്പിലെ പ്രത്യേകം തയ്യാറാക്കിയ ഗെയിം ടാബിലൂടെയോ ടാബ്‌ലെറ്റുകളിലെ ഡ്രോപ് ഡൗൺ മെനുവിലൂടെയോ ഗെയിം കണ്ടെത്താം
കുട്ടികളുടെ പ്രൊഫൈലുകളിൽ ഈ ഗെയിമുകൾ ലഭ്യമല്ല
മുതിർന്നവരുടെ പ്രൊഫൈലുകളിലേക്ക് കുട്ടികളുടെ ആക്‌സസ് തടയാൻ പിൻ ക്രമീകരിക്കാം
Type above and press Enter to search. Press Esc to cancel.