channeliam.com

പാചകവാതക വില വർദ്ധന സാധാരണക്കാരന്റെ പേടിസ്വപ്നമാണ്. ഇന്ധന വില ആണെങ്കിൽ പിടിതരാതെ കുതിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് മുന്നോട്ട് പോകണമെങ്കിൽ പുതിയ വഴികൾ ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരേസമയം രണ്ടു ഗുണങ്ങളുമായി XL Bio gas ഒരു പോംവഴിയാകുന്നത് അതുകൊണ്ടാണ്.

ഭക്ഷണ വെയ്സ്റ്റ് അടക്കമുള്ള മാലിന്യങ്ങളിൽ നിന്ന് ബയോഗ്യാസ് ഉല്പാദിപ്പിച്ചുകൊണ്ട് ഗ്യാസ് വില വർദ്ധനയിൽ നിന്നും ഗാർഹിക മാലിന്യം എന്ന തലവേദനയിൽ നിന്നും XL Bio gas നിങ്ങളെ രക്ഷിക്കും. ഗാർഹിക മാലിന്യം പാചക വാതകമാക്കി മാറ്റുന്ന “മാലിന്യത്തിൽ നിന്ന് പാചക ഇന്ധനം” എന്ന കാഴ്ചപ്പാടിന് വലിയ സ്വീകാര്യതയാണ് ഇന്ന് രാജ്യമാകെ ലഭിക്കുന്നത്.

വീട്ടിലെ വെയ്സ്റ്റിനെ, പാചകവാതകവും ജൈവവളവും ആക്കി മാറ്റുന്ന എക്സൽ ബയോഗ്യാസ് അവരുടെ സർവ്വീസ് കേരളമാകെ വ്യാപിപ്പിക്കുകയാണ്. സർക്കാർ അംഗീകൃത ariated fed batch mixed culture സാങ്കേതികവിദ്യയിൽ നിർമ്മിച്ച ലോകത്തിലെ ആദ്യ ബയോ ഗ്യാസ് കിറ്റാണിതെന്ന് കമ്പനി പറയുന്നു.

ലോകത്തിൽ ആദ്യമായി സ്വന്തമായി സ്ഥാപിക്കാവുന്നതും സ്വന്തമായി സർവീസ് ചെയ്യാവുന്നതുമായ ആദ്യ ബയോഗ്യാസ് കിറ്റാണിതെന്നും എക്സൽ ബയോഗ്യാസ് അവകാശപ്പെടുന്നു.

ഗ്യാസ് ഉൽപ്പാദിപ്പിക്കുന്നതിനൊപ്പം ലഭിക്കുന്ന സ്ലറി ഉത്തമമായ ജൈവവളമാണ്. ഡിസ്ട്രിബ്യൂട്ടർ വഴി എക്സൽ ഗ്യാസ് കേരളമാകെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഉപയോക്താവിന് സ്വയമോ, ഒരു പ്ലംബറെ വിളിച്ചോ ഈസിയായി എക്സൽ ബയോഗ്യാസ് ഫിറ്റ് ചെയ്യാം.

UL Cyber Park ക്കിലെ Kerala State Industrial Development corporation business incubation സെന്ററിലാണ് XL STARTUP SOLUTIONS INDIA PRIVATE LIMITED പ്രവർത്തിക്കുന്നത്. ഇന്ത്യയിലുടനീളം ബ്ലോക്ക് പഞ്ചായത്തുകൾ തോറും വിതരണക്കാരെ കമ്പനി നിയമിക്കുന്നുണ്ട്. ആദ്യഘട്ടത്തിൽ അഞ്ഞൂറോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് കമ്പനി പറയുന്നു.

2025 ഓടെ ഇന്ത്യയിലെ ഓരോ വീട്ടിലും ഒരു ബയോഗ്യാസ് പ്ലാന്റ് എന്നതാണ് XL Bio gas ലക്ഷ്യമിടുന്നത്. XL Bio gas ന്റെ സേവനങ്ങൾ നിങ്ങൾക്കും ആവശ്യമെങ്കിൽ 9447045777 എന്ന വാട്സപ്പ് നമ്പറിൽ ബന്ധപ്പെടാം.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com