channeliam.com

രാജ്യത്ത് Solar Energy പദ്ധതികൾ സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ ISRO നിർദ്ദേശിക്കും

Solar Power Plant-കൾ സ്ഥാപിക്കുന്നതിനുള്ള Solar Energy സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള സാങ്കേതികവിദ്യ ISRO ക്കുണ്ടെന്ന് Chairman K.Sivan (Kailasavadivoo Sivan) പറഞ്ഞു

Solar Energy സാധ്യതകൾ കണക്കാക്കുന്നതിനുള്ള ഒരു Android Application ISROയുടെ Ahmedhabhad-ലെ Space Applications Center വികസിപ്പിച്ചെടുത്തിട്ടുണ്ട്

Geostationary Earth Observation Satellite-കളിൽ നിന്നുളള Data ISRO ഇതിനായി ഉപയോഗിക്കും

മറ്റ് രാജ്യങ്ങൾക്കും Solar Calculator Application സാങ്കേതികവിദ്യ കൈമാറുമെന്ന് Prime Minister Narendra Modi COP26 ഉച്ചകോടിയിൽ പ്രഖ്യാപിച്ചിരുന്നു

ഈ Calculator ഉപയോഗിച്ച് Satellite Data-യെ അടിസ്ഥാനമാക്കി ലോകത്തെ ഏത് സ്ഥലത്തെയും Solar Energy ശേഷി അളക്കാൻ കഴിയും

Application പ്രതിമാസ- വാർഷിക Solar Energy സാധ്യതയും ഏത് സ്ഥലത്തെയും ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനിലയും നൽകുന്നു

Location GPS വഴി നിർണയിക്കാൻ കഴിയുമെന്ന് ISRO അറിയിച്ചു

ഭൂപ്രദേശത്തിന്റെ പ്രത്യേകത കാരണം സൂര്യപ്രകാശം തടസ്സപ്പെടുന്നത് ഡിജിറ്റൽ എലവേഷൻ മോഡൽ ഉപയോഗിച്ച് കണക്കാക്കുന്നു

vedas.sac.gov.in. എന്ന വെബ്സൈറ്റിൽ New and Renewable Energy സെക്ഷനിൽ നിന്നും Application ഡൗൺലോഡ് ചെയ്യാം

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com