Nykaa IPO വൻ വിജയമായതോടെ രാജ്യത്ത് സ്വന്തം പ്രയത്നത്താൽ ഏറ്റവും സമ്പന്നയായ വനിതയായി Falguni Nayar
ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം ഇന്ത്യയിലെ സെൽഫ്മെയ്ഡ് വുമൺ ബില്യണയറായി Falguni മാറി
ബുധനാഴ്ച്ചത്തെ ട്രേഡിംഗിൽ നൈകയുടെ ഓഹരി വില 89 ശതമാനം കുതിച്ചുയർന്നതോടെയാണ് Falguni Nayar ശതകോടീശ്വരിയായത്
വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളിൽ തന്നെ നൈക വിപണി മൂല്യം 1 ട്രില്യൺ രൂപ ആയി ഉയർന്നിരുന്നു
നൈകയുടെ പാരന്റ് കമ്പനിയായ FSN -ഇ-കൊമേഴ്സ് 53.5 ബില്യൺ ഡോളറാണ് IPO വഴി വിപണിയിൽ നിന്ന് സമാഹരിച്ചത്
ഇന്ത്യയിൽ ഒരു വനിതയുടെ നേതൃത്വത്തിൽ യൂണികോൺ ആകുന്ന ആദ്യത്തെ സ്റ്റാർട്ടപ്പായിരുന്നു 2012-ൽ സ്ഥാപിതമായ Nykaa
മൊബൈൽ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും 300 ഓളം കോസ്മെറ്റിക്സ്-പേഴ്സണൽ കെയർ ബ്രാൻഡുകളാണ് Nykaa വിൽക്കുന്നത്
രാജ്യത്ത് 40 നഗരങ്ങളിലായി 80 സ്‌റ്റോറുകളാണ് Nykaa ക്കുളളത്
Kotak Mahindra ഗ്രൂപ്പിൽ 19 വർഷം വിവിധ പദവികളിൽ സേവനമനുഷ്ടിച്ച Falguni Nayar 50-മത്തെ വയസിലാണ് നൈകക്ക് തുടക്കമിട്ടത്
Type above and press Enter to search. Press Esc to cancel.