EV ബിസിനസിനായി Private Equity നിക്ഷേപകരെ തേടുന്നതായി Mahindra & Mahindra
Private Equity ഫണ്ടിംഗും തന്ത്രപരമായ പങ്കാളിത്തവും ലക്ഷ്യമിടുന്ന Mahindra 2024-ഓടെ 3,000 കോടി രൂപ Sustainable Mobility-യിൽ നിക്ഷേപിക്കും
2027ഓടെ LCV,SUV സെഗ്മെന്റിൽ 16 ELectric വാഹങ്ങൾ പുറത്തിറക്കുന്നതിനാണ് Company ആസൂത്രണം ചെയ്യുന്നത്
പുതിയ Electric SUVകളിൽ നാലെണ്ണം 2025-27 കാലയളവിൽ വിപണിയിലെത്തിക്കും
Electric SUV കൾക്ക് പുതിയ Brand നെയിമും Mahindra പരിഗണിക്കുന്നുണ്ട്
India-യിലെ Electric Mobility സെഗ്‌മെന്റിൽ കമ്പനിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനാണ് പുതിയ പദ്ധതികൾ
2025 ഓടെ 15-20 ശതമാനം വരുമാന വളർച്ചയാണ് Mahindra ലക്ഷ്യമിടുന്നത്
Electric Three Wheeler സെഗ്‌മെന്റിൽ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ 68 ശതമാനം വിപണി വിഹിതം നേടിയിട്ടുണ്ടെന്നു കമ്പനി പറഞ്ഞു
സെപ്തംബറിൽ അവസാനിച്ച രണ്ടാം പാദത്തിൽ കമ്പനിയുടെ Consolidated Revenue 21,470 കോടി രൂപയായിരുന്നു
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 12 ശതമാനം വർധനയാണുണ്ടായത്
ഫാം മെഷീനറി ബിസിനസിൽ 2027-ഓടെ 10 മടങ്ങ് വളർച്ച പ്രതീക്ഷിക്കുന്നതായും കമ്പനി വ്യക്തമാക്കി
Type above and press Enter to search. Press Esc to cancel.