ഇന്ത്യയിലെ ആദ്യത്തെ EV D2C ബിസിനസുമായി EV ലോജിസ്റ്റിക്‌സ് ടെക് ഡെലിവറി സ്റ്റാർട്ടപ്പ് Zypp ഇലക്ട്രിക്
രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷം ഇലക്‌ട്രിക് വാഹനങ്ങളുടെ നിരയാണ് Zypp ഉദ്ദേശിക്കുന്നത്
നിലവിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ഗുഡ്ഗാവ്, ഗാസിയാബാദ്, നോയിഡ, ഫരീദാബാദ്, പൂനെ, ഹൈദരാബാദ് എന്നീ നഗരങ്ങളിൽ Zypp പ്രവർത്തിക്കുന്നു
ഇപ്പോൾ 300 ക്ലയന്റുകളുളള സ്റ്റാർട്ടപ്പ് 2022-ഓടെ 1,000+ ക്ലയന്റുകളിലേക്കെത്താൻ പദ്ധതിയിടുന്നു
ലാസ്റ്റ് മൈൽ ലോജിസ്റ്റിക്സിൽ 100% വൈദ്യുതീകരണം കൈവരിക്കാനാണ് ശ്രമം
കാർബൺ എമിഷൻ ഇല്ലാതാക്കാൻ എല്ലാ മേഖലകളിൽ നിന്നുമുള്ള ബിസിനസുകളെ സഹായിക്കാനും കമ്പനി ലക്ഷ്യമിടുന്നു
വമ്പൻ ഇ-കൊമേഴ്‌സ് കമ്പനികൾ, ഇ-ഗ്രോസറി, കിരാന സ്റ്റോറുകൾ, റെസ്‌റ്റോറന്റുകൾ എന്നിവയ്ക്ക് സേവനം നൽകുന്നുണ്ട്
Bigbasket, Spencer, Amazon, Flipkart, Licious, Myntra എന്നിവയാണ് സ്റ്റാർട്ടപ്പിന്റെ പ്രമുഖ ക്ലയന്റുകൾ
Zypp Electric-ന് നിലവിൽ 2,000+ ഇലക്ട്രിക് സ്കൂട്ടറുകൾ ഉണ്ട്, കൂടാതെ ഓരോ മാസവും 5ലക്ഷം ഡെലിവറികൾ നടത്തുന്നു
സീറോ എമിഷൻ ദൗത്യത്തിനായി, Zypp Electric, B2B ഇലക്ട്രിക് സ്കൂട്ടർ Zypp Cargo ജൂലൈയിൽ അവതരിപ്പിച്ചിരുന്നു