Digital Gold നിയന്ത്രണ പരിധിയിലാക്കുന്നതിന് നിയമ ഭേദഗതി കൊണ്ടുവരാൻ Central Government
DIgital സ്വർണ്ണവും, Crypto ആസ്തികളും നിയന്ത്രണ മേൽനോട്ടത്തിൽ കൊണ്ടു വരുന്നതിന് SEBI സർക്കാരുമായി ചർച്ച നടത്തി
അത്തരം നിക്ഷേപങ്ങളിലെ അനിയന്ത്രിതമായ വളർച്ചയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിക്കുന്നതിനാലാണ് Finance Ministry SEBI-യും RBI-യും പുതിയ നീക്കം നടത്തുന്നത്
SEBI ആക്ടും Securities Contract Regulation ആക്ടും സർക്കാർ ഭേദഗതി ചെയ്തേക്കാം
ചില കമ്പനികൾ റെഗുലേറ്ററി അംഗീകാരമില്ലാത്ത ആസ്തികളിൽ നടത്തുന്ന അതിരുകടന്ന അവകാശവാദങ്ങൾ, വൻ വാഗ്ദാനങ്ങൾ, സുതാര്യത പ്രശ്നങ്ങൾ എന്നിവ പരിഹരിക്കാൻ സർക്കാർ പദ്ധതിയിടുന്നു
രജിസ്ട്രേഡ് ബ്രോക്കർമാരെയും Investment അഡ്വൈസർമാരെയും Digital സ്വർണ്ണവും മറ്റ് അൺറെഗുലേറ്റഡ് ഇൻവെസ്റ്റ്മെന്റ് പ്രോഡക്ടുകളും വാഗ്ദാനം ചെയ്യുന്നതിൽ നിന്ന് സെബി വിലക്കിയിരുന്നു
ഇത്തരം ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നത് SEBI നിയമത്തിന്റെ ലംഘനമാണെന്നും പിഴകളും ചിലപ്പോൾ License റദ്ദാക്കലിനും ഇടയാക്കുമെന്നും SEBI അറിയിച്ചിരുന്നു
വരുന്ന ബജറ്റിൽ ഡിജിറ്റൽ സ്വർണത്തെ Securities കാറ്റഗറിയിൽ പെടുത്താൻ സെബി സർക്കാരുമായി ചർച്ച നടത്തിവരികയാണ്
സെബിയുടെ നിയന്ത്രണ പരിധിയിൽ Gold Exchange-കൾ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ