channeliam.com

മലയാളി സ്റ്റാർട്ടപ്പുകൾ എനർജറ്റിക്കാണ്. കൂടുതൽ Kerala സ്റ്റാർട്ടപ്പുകൾ സക്സസ്ഫുൾ ആകണമെന്നാണ് ആഗ്രഹിക്കുന്നത്.അവരുടെ വിജയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് IT-Electronics- Entrepreneurship & Skill Development സഹമന്ത്രി Rajeev Chandrasekhar. കേരള സന്ദർശനത്തിനെത്തിയ Minister Channeliam.com ഫൗണ്ടർ Nisha Krishnan നൽകിയ അഭിമുഖത്തിൽ നിന്ന്.

കേരളത്തിലെ സ്റ്റാർട്ടപ്പുകളെ എങ്ങനെ നോക്കി കാണുന്നു?

Startup ഇക്കോസിസ്റ്റത്തെയും Technology സ്റ്റാർട്ടപ്പുകൾക്ക് വളർന്നു വരുന്ന അവസരങ്ങളെയും കുറിച്ച് ഒരു അവയർനെസ് ക്രിയേറ്റ് ചെയ്യുന്നത് ലക്ഷ്യമിട്ടായിരുന്നു സന്ദർശനം. ഞാൻ കണ്ട കാര്യങ്ങളില്ലാം ഞാൻ വളരെ സംതൃപ്തനാണ്. Malayali സ്റ്റാർട്ടപ്പുകളുടെ Energy പ്രശംസനീയമാണ്. Pune-യിലെയോ Banglore-ലെയോ Hyderabad-ലെയോ രാജ്യത്ത് മറ്റെവിടെയും ഉളള സ്റ്റാർട്ടപ്പുകളെ പോലെ തന്നെ എനർജറ്റിക്കാണ്. എന്നിട്ടും അവരെ പോലെ വിജയകരമാകാൻ പറ്റാത്തതിന് കാരണങ്ങളില്ല. ഞാനും 1990 കളിൽ കേരളത്തിൽ ഒരു സ്റ്റാർട്ടപ്പിന് തുടക്കമിട്ടതാണ്. ഞാനും ഒരു Startup Entrepreneur-റാണ്. കൂടുതൽ Kerala സ്റ്റാർട്ടപ്പുകൾ സക്സസ്ഫുൾ ആകണമെന്നാണ് ആഗ്രഹിക്കുന്നത്. ഈ മൂന്ന് ദിവസം സ്റ്റാർട്ടപ്പുകളുമായുളള ഇന്ററാക്ഷൻ അവരെ സഹായിക്കുകയും ഒരളവ് വരെ പ്രചോദിപ്പിക്കുകയും ചെയ്തുവെന്നാണ് കരുതുന്നത്. അവരുടെ വിജയത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കേരളത്തിലെ സംരംഭകർക്ക് എന്താണ് ആവശ്യമെങ്കിലും എന്റെ മന്ത്രാലയവും ടീമും സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കും

C-DAC പ്രോഡക്ടുകളെ കുറിച്ച്
എല്ലാം വളരെ മികച്ച കട്ടിംഗ് എഡ്ജ് ടെക്നോളജിയാണ്. നല്ല ഊർജ്ജവും പ്രയത്നവും എടുത്ത് സൃഷ്ടിച്ചവയാണ്. ഈ ഉല്പന്നങ്ങൾ വാണിജ്യവത്കരിക്കുന്നതിൽ സ്റ്റാർട്ടപ്പുകൾക്കൊപ്പം മുൻകൈയെടുക്കണമെന്ന് സി-ഡാകിനോട് നിർദ്ദേശിച്ചിട്ടുണ്ട്. വിപണിയിലും ഉപഭോക്താക്കളിലേക്കും ബിസിനസുകളിലേക്കും ഇവയെത്തണം. Lab Technology ആയിട്ട് മാത്രം നമുക്ക് Success കിട്ടില്ല. Laboratory To Market, Laboratory To Consumer ആ മോഡലാണ് കൂടുതൽ വിജയകരമാകുക.

Upskilling Re-Skilling ഇവ തൊഴിലിൽ
Digitalization Of Business, ഡിജിറ്റലൈസഷൻ ഓഫ് ലൈഫ് സ്റ്റൈൽ, Digitalization ഓഫ് Government ഇതെല്ലാം അഭൂതപൂർവമായി ഉയർന്നിരിക്കുകയാണ്. അപ്പോൾ Digital Learning, Digital Skilling, Digital Technology ഇവ എല്ലാവർക്കും ആവശ്യമാണ്. അത് വീട്ടമ്മയായാലും യുവാക്കളായാലും പെൻഷണറായാലും എല്ലാവർക്കും ഒരു Digital Element എന്ന് പറയുന്നത് ഈ ന്യൂനോർമൽ കാലത്ത് ഒഴിവാക്കാനാവാത്ത ഒന്നാണ്. ഒരു Software Engineer ആയാലും സാധാരണക്കാരൻ ആയാലും അടിസ്ഥാനപരമായി പുതിയ ടെക്നോളജിയിൽ Skilling നേടുക എന്നത് കോവിഡാനന്തര കാലത്ത് അനിവാര്യമാണ്.

കേരളത്തിലെ MSMEകളോടും സ്റ്റാർട്ടപ്പുകളോടും പറയാനുളളത്

നിങ്ങൾ സക്സസ് സ്റ്റോറികൾ ശ്രദ്ധിക്കൂ.. എന്റേതടക്കം നൂറോ അതിലധികമോ വിജയകഥകൾ നിങ്ങൾക്ക് India-യിൽ കാണാൻ കഴിയും. കഠിനാധ്വാനം, ലക്ഷ്യബോധം, ദൃഢനിശ്ചയം ഇവയിലൂടെ വിജയം നേടിയവർ. ലക്ഷ്യത്തിന് വേണ്ടി ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുന്നതിലൂടെ വിജയം നേടിയവർ. ഇന്ന് സ്റ്റാർട്ടപ്പുകൾക്ക് ലഭ്യമാകുന്ന Work Quality, അവസരങ്ങൾ, പിന്തുണ എന്നിവ അഞ്ച് വർഷം മുൻപ് ഉണ്ടായിരുന്നില്ല. ഇത് സ്റ്റാർട്ടപ്പുകൾക്ക് മികച്ച സമയമാണ്. പക്ഷേ ഹാർഡ് വർക്ക് ചെയ്യാനും ഇന്നവേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും വിപണിയിലേക്ക് വളരെ വേഗം എത്താനും കഴിയണം. ഇത് ചെയ്താൽ തീർച്ചയായും നിങ്ങൾക്ക് വിജയിക്കാനാകും. പരാജയപ്പെട്ടാൽ നിരാശരാകാതെ വീണ്ടും പ്രയ്ത്നിക്കുക.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com