Ashay Bhave എന്ന യുവസംരംഭകന്റെ സ്റ്റാർട്ടപ്പിന് പിന്തുണയുമായി Anand Mahindra
പാഴ് വസ്തുക്കളിൽ നിന്ന് Recycle ചെയ്‌ത ഘടകങ്ങൾ ഉപയോഗിച്ച് സ്‌നീക്കറുകൾ നിർമ്മിക്കുന്നതാണ് Ashay Bhaveയുടെ Thaely സ്റ്റാർട്ടപ്പ്
Plastic മാലിന്യങ്ങളില്‍ നിന്നു Shoes ഉണ്ടാക്കുന്ന ആശയം അമ്പരിപ്പിച്ചെന്ന് Anand Mahindra ട്വിറ്ററിൽ കുറിച്ചിരുന്നു
ഇത്തരം കമ്പനികളാണ് ഇന്ത്യയ്ക്ക് ആവശ്യമെന്നും ഒരു ജോഡി ഷൂ ഇന്നു തന്നെ വാങ്ങുമെന്നും Anand Mahindra ട്വീറ്റ് ചെയ്തു
ഒരു Shoe നിര്‍മിക്കാന്‍ 12 PLastic കുപ്പികളും 10 Plastic ബാഗുകളുമാണ് സ്റ്റാര്‍ട്ട് അപ് ഉപയോഗിക്കുന്നത്
വർദ്ധിക്കുന്ന Plastic മാലിന്യങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധിയാണ് സ്റ്റാർട്ടപ്പിലൂടെ Ashay Bhave മുന്നോട്ടുവയ്ക്കുന്നത്
Recycle ചെയ്‌ത Plastic കുപ്പികൾ, Upcycle ചെയ്‌ത Plstic ബാഗുകൾ, അപ്‌സൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബാഗുകൾ കൊണ്ട് നിർമ്മിച്ച ഫാബ്രിക് ThaelyTex എന്നിവയാണ് മെറ്റീരിയലുകൾ
ഗുരുഗ്രാമിലെ TrioTap ടെക്നോളജീസുമായി സഹകരിച്ച് അപ്സൈക്കിൾ ചെയ്ത 10 പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിച്ചാണ് തേയ്ലിടെക്സ് നിർമ്മിച്ചിരിക്കുന്നത്
പഞ്ചാബിൽ ജലന്ധറിലെ നിതുഷ് ഫുട് വെയറിലാണ് ഈ ഷൂസ് നിർമ്മിക്കുന്നത്
2021 ജൂലൈയിൽ പ്രവർത്തനം തുടങ്ങിയ സ്റ്റാർട്ടപ്പ് ഇന്ന് രാജ്യാന്തര ബ്രാൻഡുകളുമായാണ് മത്സരിക്കുന്നത്