channeliam.com

സാറ എന്ന Labrador നായ്ക്കുട്ടി റാഷി നാരംഗിന് കിട്ടിയ ജന്മദിനസമ്മാനമായിരുന്നു. വളർത്തുമൃഗങ്ങളെ അളവറ്റ് സ്നേഹിക്കുന്ന ഏതൊരാളെയും പോലെ സാറക്ക് വേണ്ടി ക്വാളിറ്റിയുളള കോളർ, ബെഡ്, കളിപ്പാട്ടങ്ങൾ എന്നിവ നൽകാനാണ് റാഷി ശ്രമിച്ചത്. എന്നാൽ നിലവിലുളള സ്റ്റോറുകളിൽ കിട്ടുന്നത് ഗുണനിലവാരമില്ലാത്ത ഉല്പന്നങ്ങളാണെന്ന് റാഷി തിരിച്ചറിഞ്ഞു. മാത്രമല്ല ഭക്ഷണസാധനങ്ങളിലും മായം ചേർന്നിരിക്കുന്നു. ഇതോടെ റാഷി തന്റെ നായയ്‌ക്ക് വേണ്ടതെല്ലാം സ്വയം ഡിസൈൻ ചെയ്യാൻ തുടങ്ങി, ഇതാണ് 2008ൽ Heads Up For Tails എന്ന Startup-ലേക്ക് നയിച്ചത്

Bed, Jacekt, Mat, Dog Food നൽകാൻ സൗകര്യപ്രദമായ പാത്രങ്ങൾ, വളർത്തുമൃഗങ്ങൾക്ക് ദോഷമാകാത്ത leash എന്നിവ രൂപകൽപ്പന ചെയ്തു. പക്ഷേ, ചില്ലറ വ്യാപാരികളെ സമീപിച്ചപ്പോൾ റാഷിയുടെ ഉല്പന്നങ്ങൾ കടകളിൽ വിൽക്കുന്നത് അവർ നിരസിച്ചു. 200-ഓളം തവണ തന്റെ ഉല്പന്നങ്ങൾ നിരസിക്കപ്പെട്ടുവെന്ന് റാഷി പറയുന്നു. ഒടുവിൽ ദീപാവലി, ക്രിസ്മസ് തുടങ്ങിയ ഇവന്റുകളിൽ സ്റ്റാളുകളിലെ പ്രദർശനങ്ങളിലൂടെ റാഷി തന്റെ ഉല്പന്നങ്ങൾ വിപണിയിലേക്കെത്തിച്ചു. ഇവന്റുകളിൽ‌ നിന്ന് പ്രോത്സാഹജനകമായ ഫീഡ്ബാക്ക് ലഭിച്ചതാണ് റാഷിക്ക് ബിസിനസിലെ വഴിത്തിരിവായത്. ഇതോടെ പ്രാരംഭമായി 5 ലക്ഷം രൂപ നിക്ഷേപിച്ച് ഡൽഹിയിലെ സെലക്ട് സിറ്റിവാക്ക് മാളിൽ ഒരു കിയോസ്‌ക് വാടകയ്‌ക്കെടുത്തു.

വളർത്തുമൃഗങ്ങളുടെ ഭക്ഷണം, പരിപാലനം, പരിചരണം എന്നിവയ്ക്കായി വൻതുകകൾ മുടക്കാൻ ഉടമകൾ മടിക്കാത്ത കാലത്ത് റാഷിയുടെ സംരംഭം ഹിറ്റായി. ഉടമകളുടെ ആവശ്യപ്രകാരം നായകൾക്കായി വിവിധ പ്രോഡക്ടുകൾ റാഷി നിർമിച്ചു. ഓർത്തോപീഡിക് കിടക്കകൾ,കോക്കർ ബൗൾ എന്നിവയെല്ലാം ഇങ്ങനെ നിർമിക്കപ്പെട്ടു. ഒരു നായ്ക്കുട്ടിയുടെ രക്ഷകർത്താവെന്ന നിലയിൽ സ്വന്തം അനുഭവത്തിൽ നിന്ന് പഠിച്ചുകൊണ്ട്, ഹോർമോൺ രഹിതവും ആൻറിബയോട്ടിക് രഹിതമായ ട്രീറ്റുകൾ ആരംഭിച്ചു. ഇന്ന് മൂന്ന് നഗരങ്ങളിലെ ഒമ്പത് സ്റ്റോറുകളായി വളർന്നിരിക്കുന്നു. . മാത്രമല്ല 41 സ്റ്റോറുകളിലൂടെ 5,000-ത്തിലധികം ഉൽപ്പന്നങ്ങൾ വിൽക്കുന്നു.

2018 സാമ്പത്തിക വർഷത്തിൽ 12 കോടി രൂപയുടെ മൊത്ത വരുമാനം ഹഫ്റ്റ് നേടി. 2019-ൽ അത് 25 കോടിയായും 2020-ൽ 48 കോടിയായും കുതിച്ചു. 2021 സാമ്പത്തിക വർഷത്തിൽ ഏകദേശം 75% വളർച്ച കൈവരിച്ചു. 55 സ്റ്റോറുകൾ തുറക്കുന്നതിനും പദ്ധതിയിടുന്നു. 2008 -ൽ, സെലക്ട് സിറ്റിവാക്ക് മാളിൽ ഒരു കിയോസ്ക് വാരാന്ത്യങ്ങളിൽ മാത്രം ഉപയോഗിക്കാനാണ് റാഷി അനുവാദം ചോദിച്ചത്. എന്നാൽ മാൾ ഉടമകൾക്ക് അത് സ്വീകാര്യമായിരുന്നില്ല. ഇപ്പോൾ, റാഷിയുടെ ഒരു കിയോസ്ക്ക് തുറക്കാൻ മാളുകൾ മത്സരിക്കുന്നു . 200 തവണ നിരസിക്കപ്പെട്ട ഉല്പന്നങ്ങൾ ഇന്ന് കോടികളുടെ ആസ്തിയുളള വൻ ബിസിനസായി മാറിയിരിക്കുന്നു. ഇതാണ് സംരംഭകത്വത്തിന്റെ മാജിക്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com