ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനം Huddle Global മീറ്റ് മൂന്നാം എഡിഷൻ ഡിസംബറിൽ
KSUM സംഘടിപ്പിക്കുന്ന ഹഡിൽ ഗ്ലോബൽ മീറ്റ് ഡിസംബർ 8, 9 തീയതികളിൽ ഓൺലൈനായാണ് നടക്കുന്നത്
കോവിഡിന് ശേഷമുളള സംരംഭക സാധ്യതകൾ പരിചയപ്പെടുത്തുകയും സ്റ്റാർട്ടപ്പുകൾക്ക് വളരാനാവശ്യമായ സാങ്കേതിക-സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയുമാണ് ലക്ഷ്യം
ആഗോളതലത്തിൽ അറിയപ്പെടുന്ന സ്റ്റാർട്ടപ്പ് സ്ഥാപകർ,മെന്റർമാർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ, സർക്കാർ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും
സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ ചർച്ചചെയ്യുമെന്ന് KSUM CEO ജോൺ എം തോമസ്
ആഗോള കോർപ്പറേറ്റ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പ് പ്രൊമോഷൻ ഫോറങ്ങൾ, സ്റ്റാർട്ടപ്പുകളെ സഹായിക്കുന്ന പൊതു, സ്വകാര്യ ഏജൻസികൾ എന്നിവ KSUM-മായി സഹകരിക്കും
സാമൂഹിക പ്രശ്നങ്ങളെ നേരിടുന്നതിനുളള നൂതന സാങ്കേതിവിദ്യ ആവിഷ്കരിച്ചിട്ടുളള സ്റ്റാർട്ടപ്പുകളാണ് ഇവന്റിൽ പങ്കെടുക്കുക
ഇവന്റിന്റെ ഭാഗമായി ആസൂത്രണം ചെയ്ത ഡിമാൻഡ് ഡേ പ്രോഗ്രാമിൽ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ നൂതന സാങ്കേതികവിദ്യ പ്രദർശിപ്പിക്കാം
പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകൾക്കു മെന്ററിംഗും തിരഞ്ഞെടുത്ത പ്രോഡക്ട് ഡെമോകളും പ്രോഡക്ട് ലോഞ്ചുകളും ഇവന്റിൽ ഉണ്ടാകും
Type above and press Enter to search. Press Esc to cancel.