Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മ്യൂച്ചൽ ഫണ്ടിങ്ങിലെ  പെൺകരുത്ത്
News Update

മ്യൂച്ചൽ ഫണ്ടിങ്ങിലെ  പെൺകരുത്ത്

കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ 28.5 ശതമാനവും സ്ത്രീകൾ, കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുള്ളത് കൊച്ചിയിൽ. കേരളത്തിൽനിന്നുള്ള സ്ത്രീ പുരുഷ നിക്ഷേപകരുടെ കണക്കെടുത്താൽ ഇവരുടെ മ്യൂച്ചൽ ഫണ്ടുകളുടെ ആകെ ആസ്തിമൂല്യം 2025 മെയ് അവസാനത്തെ കണക്കുകൾപ്രകാരം 94,829.36 കോടിയാണ്.സമീപകാലത്തായി സംസ്ഥാനത്തെ സ്ത്രീകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ താൽപ്പര്യത്തിൽ വൻ വളർച്ചയാണ് കാണുന്നതെന്നു അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (AMFI) ചൂണ്ടിക്കാട്ടുന്നു
News DeskBy News Desk19 July 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിലെ മ്യൂച്വൽ ഫണ്ട് നിക്ഷേപകരിൽ (mutual funds investors)  28.5 ശതമാനവും സ്ത്രീകൾ. മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ സ്ത്രീപങ്കാളിത്തത്തിന്റെ ദേശീയ ശരാശരി 25.7 ശതമാനമാണ് എന്നിടത്താണ് കേരളത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ പ്രസക്തി. കേരളത്തിൽ ഏറ്റവും കൂടുതൽ സ്ത്രീ മ്യൂച്വൽ ഫണ്ട് നിക്ഷേപകരുള്ളത് കൊച്ചിയിലാണ്. സമീപകാലത്തായി സംസ്ഥാനത്തെ സ്ത്രീകളുടെ മ്യൂച്വൽ ഫണ്ട് നിക്ഷേപ താൽപ്പര്യത്തിൽ വൻ വളർച്ചയാണ് കാണുന്നതെന്നു അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്‌സ് ഇൻ ഇന്ത്യ (AMFI) ചൂണ്ടിക്കാട്ടുന്നു.  സംസ്ഥാനത്തെ ഉയർന്ന വിദ്യാഭ്യാസവും സാമ്പത്തിക അച്ചടക്കവും യുവതലമുറയുടെ വർധിച്ച നിക്ഷേപ അവബോധവുമാണ് ഈ നേട്ടത്തിന് കാരണമെന്ന് ആംഫി തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു .


കേരളത്തിൽനിന്നുള്ള സ്ത്രീ പുരുഷ നിക്ഷേപകരുടെ കണക്കെടുത്താൽ ഇവരുടെ  മ്യൂച്ചൽ ഫണ്ടുകളുടെ ആകെ ആസ്തിമൂല്യം 2025 മെയ് അവസാനത്തെ കണക്കുകൾപ്രകാരം 94,829.36 കോടി രൂപയാണ്. രാജ്യത്തെ മ്യൂച്ചൽ ഫണ്ടുകൾ വഴിയുള്ള  ആകെ ആസ്തിയായ 72.19 ലക്ഷം കോടിയുടെ 1.3 ശതമാനമാണിത്. 16,229.30 കോടി രൂപയുമായി കൊച്ചിയാണ് മ്യൂച്ചൽ ഫണ്ട് നിക്ഷേപത്തിൽ സംസ്ഥാനത്ത് ഒന്നാംസ്ഥാനത്ത്. 10,163.09 കോടി നിക്ഷേപിച്ച തിരുവനന്തപുരമാണ് തൊട്ടുപിന്നിൽ.


നിശ്ചിത തുക കൃത്യമായ ഇടവേളകളിൽ തുടർച്ചയായി മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്ന എസ്ഐപി (സിസ്റ്റെമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) വിഭാഗത്തിൽ മാർച്ചിലെ കണക്കുപ്രകാരം 28,788.69 കോടിയുടെ ആസ്തിയാണ് കേരളത്തിൽ നിന്നുള്ളത്. സംസ്ഥാനത്തുനിന്നുള്ള ആകെ മ്യൂച്ചൽ ഫണ്ട് ആസ്തിയുടെ 34 ശതമാനമാണിത്. പ്രതിമാസ എസ്‌ഐപി നിക്ഷേപം 635 കോടി രൂപയിലെത്തി. നിക്ഷേപകരുടെ എണ്ണത്തിൽ സംസ്ഥാനം 11 വർഷംകൊണ്ട് 23 ശതമാനം വളർച്ച കൈവരിച്ചു. 2014 മാർച്ചിൽ നിക്ഷേപകരുടെ എണ്ണം 10.45 ലക്ഷമായിരുന്നത് 2025 മാർച്ചിൽ 13.13 ലക്ഷമായി വർധിച്ചെന്നും ആംഫി പറയുന്നു.

Kerala boasts 28.5% women mutual fund investors, significantly higher than the national average, with Kochi leading the way in female investment.

AMFI banner financial participation Kerala Kochi mutual funds women investors
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil