2021-22 സാമ്പത്തിക വർഷത്തിൽ 5-6 വരെ പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കാൻ സർക്കാർ ലക്ഷ്യമിടുന്നതായി DIPAM സെക്രട്ടറി Tuhin Kanta Pandey

ഡിസംബർ-ജനുവരിയോടെ സ്വകാര്യവൽക്കരണത്തിനുള്ള ബിഡ്ഡുകൾ ക്ഷണിക്കാൻ സർക്കാർ ആലോചിക്കുന്നു

നടപ്പ് സാമ്പത്തിക വർഷത്തിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഉൾപ്പെടെ അഞ്ച് മുതൽ ആറ് വരെ കമ്പനികളുടെ സ്വകാര്യവൽക്കരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം

ബിപിസിഎൽ ഓഹരി വിറ്റഴിക്കൽ സൂക്ഷ്മപരിശോധന ഘട്ടത്തിലാണെന്ന് തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു

BEMLന്റെയും ഷിപ്പിംഗ് കോർപ്പറേഷന്റെയും സ്വകാര്യവൽക്കരണം 2022 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കും

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ലിസ്റ്റിംഗ് സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ നടപ്പിലാക്കും

40,000 കോടി മുതൽ 1 ട്രില്യൺ രൂപ വരെ സമാഹരിക്കുന്നത് ലക്ഷ്യമിട്ടാണ് എൽഐസിയുടെ ഐപിഒ

ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി എൽഐസിയിൽ നേരിട്ടുള്ള വിദേശ നിക്ഷേപം സർക്കാർ അനുവദിച്ചേക്കാം

എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറുന്നത് ഡിസംബറിൽ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും തുഹിൻ കാന്ത പാണ്ഡെ പറഞ്ഞു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version