ഇന്ത്യൻ പാസഞ്ചർ കാർ വിപണിയിൽ വൻ ചുവടുവെപ്പിന് ഒരുങ്ങുന്ന ജെഎസ്‌ഡബ്ല്യു ഗ്രൂപ്പ് (JSW Motors), പുതിയ ബ്രാൻഡിന് കീഴിൽ അടുത്ത നാല് വർഷത്തിനുള്ളിൽ 15 പുതിയ ന്യൂ എനെർജി വെഹിക്കിൾസ് പുറത്തിറക്കാൻ പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായി വരുന്ന ദീപാവലി വേളയിൽ പുതിയ ബ്രാൻഡ് അവതരിപ്പിക്കാനും, ആദ്യ മോഡലിന്റെ ബുക്കിംഗ് നവംബറോടെ ആരംഭിക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.

ചൈനീസ് ബ്രാൻഡായ ചെറിയുടെ Jetour T2 മോഡലിനെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം എസ്‌യുവിയായിരിക്കും കമ്പനിയുടെ ആദ്യ ഉൽപ്പന്നമായി വിപണിയിലെത്തുക. പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങൾക്ക് പുറമെ ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് തുടങ്ങിയ വിവിധ പവർട്രെയിൻ ഓപ്ഷനുകളും ജെഎസ്‌ഡബ്ല്യു വിപണിയിൽ അവതരിപ്പിക്കും.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള നിർമ്മാണ പ്ലാന്റിൽ ഈ വാഹനങ്ങളുടെ ഉത്പാദനം നടക്കുമെന്നും, തുടക്കത്തിൽ പ്രതിവർഷം അഞ്ച് ലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുള്ളതാണ് ഈ പ്ലാന്റ് എന്നും കമ്പനി വ്യക്തമാക്കുന്നു. ആഗോള സാങ്കേതിക പങ്കാളികളുടെ സഹകരണത്തോടെ പ്രാദേശികവൽക്കരണം നടപ്പിലാക്കി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മോഡലുകൾ വിപണിയിലെത്തിക്കാനാണ് ജെഎസ്‌ഡബ്ല്യു ലക്ഷ്യമിടുന്നത്.

JSW Motors plans to launch 15 new-energy vehicles in India over four years, debuting a Chery Jetour T2-based premium SUV manufactured in Maharashtra

Share.
Leave A Reply

Exit mobile version