channeliam.com

പ്രവർത്തനം മോശമായതോ അടച്ചുപൂട്ടിയതോ ആയ MSMEകളെ കുറിച്ച് പഠനം നടത്തുന്നതിന് കേന്ദ്രസർക്കാർ ബിഡ് ക്ഷണിച്ചു

രണ്ട് മാസത്തെ പഠനം നടത്തുന്നതിനാണ് സർക്കാർ ഓർഗനൈസേഷനുകൾ, സ്ഥാപനങ്ങൾ, സംരംഭങ്ങൾ എന്നിവയിൽ നിന്ന് MSME മന്ത്രാലയം

താല്പര്യപത്രം ക്ഷണിച്ചത്

നവംബർ 13 മുതൽ ഡിസംബർ 6 വരെയാണ് ബിഡ് സമർപ്പിക്കാനുള്ള തീയതി

Udhyam Portal, Udyog Aadhar Registration എന്നിവയിലൂടെ രജിസ്റ്റർ ചെയ്ത എംഎസ്എംഇകളുടെ ഡാറ്റ  MSME മന്ത്രാലയത്തിന്റെ വിലയിരുത്തുന്നുണ്ട്

പ്രവർത്തനം തകരാറിലായതോ അടച്ച് പൂട്ടിയ യൂണിറ്റുകളുടെയോ ആവശ്യങ്ങൾ നിറവേറ്റുന്നതിനും  അടച്ചുപൂട്ടലിനുള്ള കാരണങ്ങൾ കണ്ടെത്തുന്നതിനും കൃത്യമായ ഡാറ്റ ലഭ്യമല്ല

പുതിയ യൂണിറ്റുകളുടെ എണ്ണം, പ്രവർത്തനമാന്ദ്യത്തിന്റെയും അടച്ചുപൂട്ടലിന്റെയും കാരണങ്ങൾ ഇവ പഠനത്തിലൂടെ കണ്ടെത്തണം

പ്രവർത്തനം തകരാറിലായതോ അടച്ച യൂണിറ്റുകളിലോ ഉൾപ്പെട്ട സ്കിൽഡ്, സെമി സ്കിൽഡ്, നോൺ സ്കിൽഡ് ജീവനക്കാരുടെ എണ്ണവും  തിട്ടപ്പെടുത്തണം

RBI യുടെ ആസ്തി പുനഃക്രമീകരണം ഉൾപ്പെടെയുള്ള ആശ്വാസ-പുനരുജ്ജീവന നടപടികൾ എംഎസ്എംഇകളെ സഹായിച്ചോ എന്നും സംഘടന പഠിക്കേണ്ടതുണ്ട്\

എംഎസ്എംഇകളുടെ പ്രവർത്തനമാന്ദ്യവും അടച്ചുപൂട്ടലും കുറയ്ക്കുന്നതിനും കോവിഡ് MSME-കളിലേൽപിച്ച ആഘാതം വിലയിരുത്തുന്നതിനും  നടപടികൾ നിർദ്ദേശിക്കണം

മന്ത്രാലയത്തിന് കീഴിൽ എംപാനൽ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കോ ഏജൻസികൾക്കോ കേന്ദ്ര -സംസ്ഥാന സർക്കാർ ഏജൻസികളിൽ നിന്ന് ഗ്രാന്റുകൾ സ്വീകരിക്കുന്നവർക്കും അപേക്ഷിക്കാം

 കൂടാതെ, പ്രൊഫഷണൽ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും ട്രസ്റ്റുകൾ ആയി രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്കും അർഹതയുണ്ട്

All India Council of Association of MSMEs, ഉൾപ്പെടെയുളള സംഘടനകൾ സർക്കാർ തീരുമാനം സ്വാഗതം ചെയ്തിട്ടുണ്ട്

 

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com