ക്രിപ്റ്റോകറൻസിയിൽ യുവാക്കൾക്ക് പരസ്യമായ മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ക്രിപ്റ്റോ കറൻസി യുവാക്കളുടെ ഭാവി അപകടത്തിലാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു
ക്രിപ്റ്റോകറൻസി തെറ്റായ കൈകളിൽ എത്തുന്നതിന് തടയിടാൻ എല്ലാ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കണം
ഓസ്‌ട്രേലിയൻ സ്ട്രാറ്റജിക് പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സിഡ്നി ഡയലോഗിലാണ് പ്രധാനമന്ത്രിയുടെ പരസ്യ പ്രതികരണം
സൈബർ സുരക്ഷയിൽ ബുദ്ധിയും പ്രവർത്തന സഹകരണവും കൂടുതൽ വർദ്ധിപ്പിക്കേണ്ടത് ജനാധിപത്യ രാജ്യങ്ങൾക്ക് ആവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
10 കോടിയിലധികം ഇന്ത്യക്കാർ വെർച്വൽ കറൻസികളിൽ നിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
വെർച്വൽ കറൻസി ഇടപാടിൽ യുഎസ്, റഷ്യ, നൈജീരിയ എന്നിവയ്ക്ക് പിന്നിൽ നാലാമതാണ് ഇന്ത്യയെന്ന് നിക്ഷേപ പോർട്ടൽ BrokerCooser പറയുന്നു
ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ഒരു നിയന്ത്രണ നിയമം കേന്ദ്രം തയ്യാറാക്കി വരികയാണ്
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കേന്ദ്രം ക്രിപ്റ്റോ നിയന്ത്രണം ലക്ഷ്യമിട്ടുളള ബിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്
ക്രിപ്റ്റോയിൽ നിരോധനമല്ല നിയന്ത്രണമാണ് വേണ്ടതെന്ന് ധനകാര്യ പാർലമെന്ററി സമിതിയും വിലയിരുത്തിയിരുന്നു
രാജ്യത്തെ അനിയന്ത്രിതമായ ക്രിപ്റ്റോ ഇടപാടുകളിൽ ആശങ്ക പ്രകടിപ്പിച്ച റിസർവ്വ് ബാങ്ക് ഔദ്യോഗിക ഡിജിറ്റൽ കറൻസിക്കുളള നീക്കങ്ങളിലാണ്
അനിയന്ത്രിതമായ ക്രിപ്‌റ്റോ വിപണികൾ കള്ളപ്പണം വെളുപ്പിക്കലിനും ഭീകരതയ്‌ക്ക് ധനസഹായം നൽകുന്നതിനുമുള്ള വഴികളായി മാറുന്നുവെന്ന ആശങ്ക ശക്തമാണ്
ബോളിവുഡിലെയും ക്രിക്കറ്റ് താരങ്ങളുടെയും പരസ്യങ്ങളിലൂടെ രാജ്യത്തെ വലിയൊരു വിഭാഗം യുവജനങ്ങൾ ക്രിപ്റ്റോയിലേക്ക് ആകർഷിക്കപ്പെട്ടതും മേഖലയിലെ കുതിച്ചുചാട്ടത്തിന് കാരണമായി
Type above and press Enter to search. Press Esc to cancel.