എൽ സാൽവഡോറിൽ ബിറ്റ്‌കോയിൻ സിറ്റി നിർമ്മിക്കുമെന്ന് പ്രസിഡന്റ് Nayib Bukele
വൃത്താകൃതിയിലുളള ബിറ്റ്‌കോയിൻ സിറ്റിയിൽ ഒരു വിമാനത്താവളം, പാർപ്പിടം, വാണിജ്യ മേഖലകൾ എന്നിവയുണ്ടാകും
കൂടാതെ ബിറ്റ്‌കോയിൻ ചിഹ്നം പോലെ രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒരു സെൻട്രൽ പ്ലാസയും ഉണ്ടായിരിക്കും
ലാ യൂണിയന്റെ കിഴക്കൻ മേഖലയിലാണ് ബിറ്റ്കോയിൻ സിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്
ബിറ്റ്കോയിൻ നഗരത്തിന് അഗ്നിപർവ്വതത്തിൽ നിന്ന് ജിയോതെർമൽ പവർ ലഭിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു
മൂല്യവർധിത നികുതി ഒഴികെയുള്ള നികുതികൾ ഈടാക്കില്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു
ഈടാക്കുന്ന VATന്റെ പകുതി നഗരം പണിയുന്നതിനായി നൽകുന്ന ബോണ്ടുകൾക്കായി ഉപയോഗിക്കുമെന്നും Nayib Bukele വ്യക്തമാക്കി
പൊതു അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് ഏകദേശം 300,000 ബിറ്റ്കോയിനുകൾ ചിലവ് വരും
ഈ വർഷം സെപ്റ്റംബറിൽ ലീഗൽ ടെൻഡറായി ബിറ്റ്കോയിൻ സ്വീകരിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി എൽ സാൽവഡോർ മാറിയിരുന്നു
ബിറ്റ്‌കോയിൻ നിയമം അംഗീകരിച്ചതിന് ശേഷം, റേറ്റിംഗ് ഏജൻസിയായ മൂഡീസ് എൽ സാൽവഡോറിന്റെ ക്രെഡിറ്റ് യോഗ്യത താഴ്ത്തിയിരുന്നു
Type above and press Enter to search. Press Esc to cancel.