വനിതാ സംരംഭകർക്ക് ഡിജിറ്റൽ സ്ക്കിൽ നേടാൻ അവസരവുമായി SHE POWER രണ്ടാം എഡിഷൻ കോഴിക്കോട് വിജയകരമായി പൂർത്തിയായി. അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയുള്ള ഷീപവർ രണ്ടാം എഡിഷനാണ് കോഴിക്കോട് നടന്നത്.വനിതാ സംരംഭകർ, MSME, Startup ഫൗണ്ടേഴ്സ്, സ്റ്റുഡന്റ് സ്റ്റാർട്ടപ്പുകൾ എന്നിവയിൽ നിന്നുളളവരാണ് പരിപാടിയിൽ പങ്കെടുത്തത്.
പേപ്പർലെസ് ആയുളള പുതിയ കാലത്തെ വ്യവസായ ലൈസൻസിഗ് രീതി സംരംഭകത്വം എളുപ്പമാക്കിയതായി യൂണിയൻ ബാങ്ക് Chief technical manager വി കെ ആദർശ്. വരുന്ന കാലം കൊളാറ്ററൽ ഫ്രീ ലോണുകളുടേതായിരിക്കുമെന്നും സംരംഭകത്വം കൂടുതൽ എളുപ്പമാകുമെന്നും വി.കെ ആദർശ് പറഞ്ഞു. സ്റ്റാൻഡപ്പ് ഇന്ത്യ ഉൾപ്പെടെയുളള സംരംഭകത്വ വായ്പ പദ്ധതികളെ കുറിച്ചും വിവിധ ബാങ്കുകൾ നൽകുന്ന ലോണുകളെ കുറിച്ചും വികെ ആദർശ് സംസാരിച്ചു.
സ്ത്രീ സംരംഭകത്വത്തെ തുണയ്ക്കുന്ന വിവിധ സർക്കാർ സംരംഭങ്ങളെ കുറിച്ച് കേരള സ്റ്റാർട്ടപ് മിഷൻ പ്രൊജക്റ്റ് ഡയറക്ടർ പി. എം റിയാസ് സദസുമായി സംവദിച്ചു. കേരളത്തിലെ സ്ത്രീ സംരംഭകരുടെ പങ്കാളിത്തം 14ശതമാനത്തിൽ താഴെയാണ്. ചെറുകിട ഇടത്തരം സംരംഭകരിൽ 6ശതമാനം മാത്രമാണ് സ്ത്രീകൾ. സ്ത്രീകൾ എംപവേർഡ് ആണെന്ന് പറയുമ്പോഴും സംരംഭകത്വത്തിൽ അത് കാണുന്നില്ല. വ്യവസായ വകുപ്പിന് സംരംഭകരെ പിന്തുണയ്ക്കാനുളള നിരവധി പദ്ധതികളുണ്ടെന്നും അവ പ്രയോജനപ്പെടുത്തണമെന്നും പി. എം റിയാസ് പറഞ്ഞു.
മൈ ട്രാവൽ മേറ്റ് എന്ന വിമൻ ഒൺലി ടൂർസ് ആൻഡ് ട്രാവൽസ് ഫൗണ്ടറായ ആമിന ഒരു സ്ത്രീ സംരംഭകയെന്ന നിലയിലുളള തന്റെ അനുഭവങ്ങളാണ് പങ്കു വച്ചത്. സംരംഭകത്വമെന്നാൽ വിമർശനങ്ങളെയും ഇകഴ്ത്തലുകളുടെയും ധൈര്യപൂർവ്വം നേരിട്ടുകൊണ്ട് മുന്നേറാനുളള പാതയാണെന്ന് തന്റെ അനുഭവങ്ങളിലൂടെ ആമിന അവതരിപ്പിച്ചു
വനിതാ സംരംഭകർക്ക് ഓൺലൈൻ സെയിൽസും പ്രൊമോഷനും പഠിക്കാനും, ബിസിനസ് ഗ്രോത്തിന് വേണ്ട ഡിജിറ്റൽ സ്ക്കില്ലിഗിനും അവസരമൊരുക്കുന്ന SHE POWER 2.0 എഡിഷന്റെ അവസാന ട്രെയിനിംഗും വർക്ക്ഷോപ്പും 27 ന് തിരുവനന്തപുരത്തു നടക്കും.
ബ്രാഹ്മിൺസ് ഫുഡ് പ്രൊഡക്ട്സാണ് ഷീ പവറിന്റെ ടൈറ്റിൽ സ്പോൺസർ, ഹീൽ കോ സ്പോൺസറാണ്. ചാനൽ അയാം ഡോട് കോം, കേരള സ്റ്റാർട്ടപ്പ് മിഷൻ, ടൈകേരള, യുഎൽ സൈബർ പാർക്ക് kozhikkode എന്നിവരും പരിപാടിയുടെ പങ്കാളികളാണ്.
വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.shepower.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.തിരുവനന്തപുരത്ത് 27നാണ് ഷീ പവർ അവസാന സെഷൻ നടക്കുന്നത്.