ഇന്ത്യയിൽ ക്രിപ്‌റ്റോകറൻസികൾ നിയമവിധേയമാക്കുന്നതിൽ 54% ഇന്ത്യക്കാർക്കും താൽപ്പര്യമില്ലെന്ന് Survey

എന്നാൽ 26% പേർ ക്രിപ്റ്റോ കറൻസികൾ നിയമവിധേയമാക്കണമെന്നും നികുതി ചുമത്തണമെന്നും അഭിപ്രായപ്പെട്ടു

71% ഇന്ത്യക്കാർക്കും നിലവിലുളള അന്താരാഷ്‌ട്ര ക്രിപ്‌റ്റോകറൻസികളിൽ വിശ്വാസമില്ലെന്നും ലോക്കൽ സർക്കിൾസ് നടത്തിയ സർവ്വേ

51% പേർ കേന്ദ്രസർക്കാർ സ്വന്തം Digital Currency പുറത്തിറക്കണമെന്ന് ആഗ്രഹിക്കുന്നുവെന്നും സർവേ പറയുന്നു

സർവേയിൽ പങ്കെടുത്ത 76 ശതമാനം ആളുകളും നിയന്ത്രണ വ്യക്തത വരുന്നതുവരെ Crypto പരസ്യങ്ങൾ നിർത്തിവെക്കണമെന്ന് അഭിപ്രായപ്പെടുന്നു

87% Indian കുടുംബങ്ങളിലും ക്രിപ്‌റ്റോകളിൽ Trade ചെയ്യുകയോ നിക്ഷേപിക്കുകയോ ചെയ്യുന്നവരില്ലെന്ന് സർവ്വേ പറയുന്നു

342 ജില്ലകളിൽ നിന്ന് 56,000-ത്തിലധികം പ്രതികരണങ്ങൾ സർവ്വേക്ക് ലഭിച്ചു

പ്രതികരിച്ചവരിൽ 66 ശതമാനം പുരുഷന്മാരും 34 ശതമാനം സ്ത്രീകളുമാണ്

Indian Digital Currency വിപണി 2020 ഏപ്രിലിൽ 923 മില്യൺ ഡോളറിൽ നിന്ന് 2021 ഏപ്രിലിൽ 6.6 ബില്യൺ ഡോളറായി വളർന്നുവെന്നാണ് റിപ്പോർട്ടുകൾ