channeliam.com

ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണത്തിന് പുതിയ റെഗുലേറ്ററെ കേന്ദ്രം നിർണയിക്കും‌‌

ഉള്ളടക്കം നിയന്ത്രിക്കുന്നതിന് പ്രസ് കൗൺസിൽ ഓഫ് ഇന്ത്യയുടെ മാതൃകയിൽ റെഗുലേറ്റർ വരണമെന്ന് പാർലമെന്ററി പാനൽ ശുപാർശ ചെയ്തു

ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ പ്രസാധകരായി കണക്കാക്കാനും അവയുടെ മേൽനോട്ടം വഹിക്കാനുമാണ് റെഗുലേറ്ററി ബോഡി രൂപീകരിക്കുക

പരിശോധിച്ചുറപ്പിക്കാത്ത അക്കൗണ്ടുകളിൽ നിന്ന് വരുന്ന ഉള്ളടക്കത്തിന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉത്തരവാദിത്തം നൽകുന്നതാകും വ്യവസ്ഥ

കുറ്റകൃത്യങ്ങൾക്ക് യൂറോപ്യൻ യൂണിയനിലെ പിഴകൾക്ക് സമാനമായി സോഷ്യൽ മീഡിയ കമ്പനികളുടെ വാർഷിക ആഗോള വിറ്റുവരവിന്റെ 4% വരെ പിഴ ചുമത്താവുന്നതാണ്

2019-ലെ വ്യക്തിഗത ഡാറ്റ സംരക്ഷണ ബിൽ അവലോകനം ചെയ്താണ് ഉന്നതതല സമിതി ശുപാർശകൾ നൽകിയത്

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷണത്തിനും Alphabet, Amazon പോലുളളവയുടെ ഡാറ്റ ശേഖരണവും പ്രോസസിംഗും നിയന്ത്രിക്കുന്നതിനുമാണ് 2019-ൽ ബിൽ കൊണ്ടുവന്നത്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ ഇടനിലക്കാരായി കണക്കാക്കുന്ന നിലവിലെ നിയമങ്ങൾ നിയന്ത്രണത്തിന്റെ കാര്യത്തിൽ വേണ്ടത്ര ശക്തമല്ലെന്നാണ് വിലയിരുത്തൽ

കമ്പനികൾക്ക് അവരുടെ നയങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ആവശ്യമായ മാറ്റങ്ങൾ വരുത്തി ആക്ടിലെ വ്യവസ്ഥകൾ നടപ്പിലാക്കാൻ 24 മാസത്തെ സമയം നൽകണമെന്നും ശുപാർശയുണ്ട്

ശുപാർശകൾ പുതുക്കിയ ബില്ലിൽ ഉൾപ്പെടുത്തി പാർലമെന്റിൽ പാസാക്കുകയാണെങ്കിൽ, ആഗോളതലത്തിൽ തന്നെ അത് ദൂരവ്യാപകമായ സ്വാധീനം ചെലുത്തും

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com