Bitcoin കറൻസിയായി അംഗീകരിക്കാനുളള നിർദേശമില്ലെന്ന് Finance Minister Nirmala Seetharaman
രാജ്യത്ത് ബിറ്റ്കോയിനെ Currency-യായി അംഗീകരിക്കാൻ സർക്കാരിന് നിർദ്ദേശമില്ലെന്ന് Finance Minister Parliment-ൽ അറിയിച്ചു
ബിറ്റ്‌കോയിൻ ഇടപാടുകളുടെ വിവരങ്ങൾ Government ശേഖരിക്കുന്നില്ലെന്നും Finance Minister പറഞ്ഞു
Bank Note എന്നതിന്റെ നിർവചനത്തിൽ ഭേദഗതി വരുത്തുന്നതിന് RBIയിൽ നിന്ന് നിർദ്ദേശം ലഭിച്ചതായി ധനകാര്യ സഹമന്ത്രി Pankaj Choudhary പറഞ്ഞു
1934 ലെ Reserve Bank Of India നിയമം ഭേദഗതി ചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്
Central Bank Digital Currency അവതരിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് Reserve ബാങ്കിന്റെ നടപടികൾ
Crypto Currency Bill അവതരിപ്പിക്കുന്നതിനെക്കുറിച്ചും തുടർ നടപടികളെക്കുറിച്ചും 2022 ജനുവരി 17-ന് അറിയിക്കാൻ Bombay High Court സർക്കാരിനോട് നിർദ്ദേശിച്ചിരുന്നു
രാജ്യത്തെ ക്രിപ്‌റ്റോകറൻസിയുടെ അനിയന്ത്രിതമായ Business നിക്ഷേപകരുടെ അവകാശങ്ങളെ ബാധിക്കുന്നുവെന്ന ഹർജിയിലായിരുന്നു കോടതിയുടെ നിർദ്ദേശം
നിലവിൽ നിക്ഷേപകരുടെ പരാതികൾ പരിഹരിക്കാൻ നിയമത്തിൽ യാതൊരു സംവിധാനവുമില്ലെന്നും ഹർജിയിൽ പറഞ്ഞിരുന്നു