EV പദ്ധതികൾക്ക് കുതിപ്പേകാൻ British കമ്പനിയുടെ Battery Business ഏറ്റെടുക്കാൻ ചർച്ചയുമായി TATA Group

ബ്രിട്ടീഷ് ബാറ്ററി നിർമ്മാതാവും Sustainable Technology കമ്പനിയുമായ Johnson Matthey യുടെ Battery Material Business വാങ്ങാൻ ചർച്ചകൾ നടത്തുന്നു

TATA ഗ്രൂപ്പ് കമ്പനിയായ TATA കെമിക്കൽസാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്

British കമ്പനിയുമായുളള ഇടപാടിന്റെ മൂല്യം 500-700 മില്യൺ ഡോളറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു

ഇന്ത്യയിലെ EV വിപണിയിൽ Battery നിർമ്മാണ വിഭാഗത്തിൽ നിലവിൽ Chinese കമ്പനികളാണ് ആധിപത്യം പുലർത്തുന്നത്

Battery Business ഏറ്റെടുക്കുന്നത് ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്ന EV വിപണിയുമായ ഇന്ത്യയിൽ ടാറ്റയുടെ EV ബിസിനസിന് കൂടുതൽ ഉത്തേജനം നൽകും

Battery Business ഏറ്റെടുക്കുന്നതിലൂടെ, TATA Motors-ന് സ്വന്തം EV-കളുടെ നിർമ്മാണ ചെലവ് കുറയ്ക്കാനും കമ്പനിക്ക് അധിക വരുമാന സ്രോതസ്സ് സൃഷ്ടിക്കാനുമാകും

സമീപഭാവിയിൽ ട്രക്കുകൾ, വാണിജ്യ വാഹനങ്ങൾ, യൂട്ടിലിറ്റി വാഹനങ്ങൾ എന്നിവയ്‌ക്കായി കമ്പനി, EV ബദലുകളും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു

TATA Power, TATA Motors, TATA Chemicals എന്നിവ ഒരുമിച്ച് EV സെഗ്‌മെന്റിന് ഉത്തേജനം നൽകുമെന്ന് കഴിഞ്ഞ ജനുവരിയിൽ TATA Group പ്രഖ്യാപിച്ചിരുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version