വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾക്കുള്ള ടിക്കറ്റ് റദ്ദാക്കൽ ചട്ടങ്ങൾ കടുപ്പിച്ച് റെയിൽവേ. പുതിയ ചട്ടപ്രകാരം, ട്രെയിൻ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുതൽ എട്ടുമണിക്കൂർ മുൻപ് വരെ കൺഫേം ടിക്കറ്റ് റദ്ദാക്കിയാൽ 50 ശതമാനം കാൻസലേഷൻ ചാർജായി ഈടാക്കും. ട്രെയിൻ യാത്ര പുറപ്പെടാൻ എട്ടുമണിക്കൂർ പോലുമില്ലാത്തപ്പോഴാണ് ടിക്കറ്റ് റദ്ദാക്കുന്നതെങ്കിൽ ഒരു രൂപ പോലും റീഫണ്ടായി ലഭിക്കിക്കുകയുമില്ല. കൺഫേം ടിക്കറ്റ്, ട്രെയിൻ യാത്ര പുറപ്പെടുന്നതിന് എട്ടുമണിക്കൂർ മുൻപ് കാൻസൽ ചെയ്യാതെയിരിക്കുകയും ടിഡിആർ ഓൺലൈനായി ഫയൽ ചെയ്യാതെയിരിക്കുകയും ചെയ്താൽ ഒരുരൂപ പോലും റീഫണ്ട് ലഭിക്കില്ല.

വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ ആർഎസി ഉണ്ടാവില്ലെന്ന് റെയിൽവേ നേരത്തേ വ്യക്തമാക്കിയിരുന്നു. മിനിമം ചാർജ് ഈടാക്കുന്ന ദൂരം 400 കിലോമീറ്ററായിരിണ്. സ്ത്രീകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരൻമാർ, ഡ്യൂട്ടി പാസ് എന്നിവർക്കുള്ള സീറ്റുകൾക്ക് പ്രത്യേക ക്വോട്ടയുണ്ടാകും.  മറ്റ് റിസർവേഷനുകളൊന്നും അനുവദിക്കില്ലെന്നും റെയിൽവേ ബോർഡ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വന്ദേഭാരതിൻറെ ആദ്യ സ്ലീപ്പർ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്തത്. ഹൗറ–ഗുവാഹത്തി സർവീസാണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിച്ചത്. 

Indian Railways tightens cancellation rules for Vande Bharat Sleeper trains. Passengers will lose 50% of the fare for cancellations between 72 to 8 hours before departure, and no refund will be issued within 8 hours. Learn about the new FDTL-linked norms and fare details.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version