Grocery-യിൽ Amazon-ന്റെ ആധിപത്യം തകർക്കാൻ Reliance Jio Mart Whatsapp കൂട്ടുകെട്ട്
കഴിഞ്ഞ വർഷം 200 നഗരങ്ങളിൽ ആരംഭിച്ച Reliance-ന്റെ Jio Mart-നൊപ്പമാണ് Whatsapp Grocery ഓപ്ഷൻ
പുതിയ ടാപ്പ് ആൻഡ് Chat ഓപ്ഷൻ വഴി JioMart-ൽ നിന്ന് പലചരക്ക് സാധനങ്ങൾ Order ചെയ്യാൻ ഇപ്പോൾ WhatsApp ഉപയോഗിക്കാം
മിനിമം Order വാല്യു ഇല്ലാതെ Jio Mart സൗജന്യ Delivery വാഗ്ദാനം ചെയ്യുന്നു
90 സെക്കൻഡ് ട്യൂട്ടോറിയലും കാറ്റലോഗും ഉള്ള Whatsapp Shopping ജിയോമാർട്ട് ഉപയോക്താക്കൾക്ക് ലഭിക്കും
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, തുടങ്ങിയെല്ലാവിധ പലചരക്കുകളും വാട്സ്ആപ്പിലൂടെ ഷോപ്പിംഗ് നടത്താം
Meta Platforms റിലയൻസ് Jio പ്ലാറ്റ്ഫോമിലേക്ക് ഏകദേശം 6 ബില്യൺ ഡോളർ നിക്ഷേപിച്ച് 19 മാസങ്ങൾക്ക് ശേഷമാണ് പുതിയ നീക്കം വരുന്നത്
വാട്ട്‌സ്ആപ്പിന് India-യിൽ ഏകദേശം 530 ദശലക്ഷം ഉപയോക്താക്കളുണ്ട്
Jio-യ്ക്ക് രാജ്യത്ത് 425 ദശലക്ഷത്തിലധികം വരിക്കാരുണ്ട്
Boston Consulting ഗ്രൂപ്പിന്റെ അഭിപ്രായത്തിൽ, രാജ്യത്ത് Retail ചെലവുകളിൽ പകുതിയിലധികവും ഭക്ഷണവും പലചരക്ക് സാധനങ്ങളുമാണ്
2025 ഓടെ ഈ വിപണി 1.3 ട്രില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു
Tata-യുടെ അടുത്തിടെ ഏറ്റെടുത്ത BigBasket, Grofers, Dunzo, Swiggy എന്നിവയാണ് ഈ രംഗത്ത് ജിയോ മാർട്ടിന്റെ എതിരാളികൾ
Type above and press Enter to search. Press Esc to cancel.