സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ 945 കോടി രൂപയുടെ സോളാർ പ്രോജക്റ്റ് കരസ്ഥമാക്കി ടാറ്റ പവർ
ടാറ്റ പവറിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറി ടാറ്റ പവർ സോളാർ സിസ്റ്റംസാണ് ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ, ബാറ്ററി സംഭരണ പദ്ധതി നേടിയത്
120 മെഗാവാട്ട് യൂട്ടിലിറ്റി സ്കെയിൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സഹിതം 100 MW EPC സോളാർ പ്രോജക്റ്റ് നിർമ്മിക്കുന്നതാണ് കരാർ
പദ്ധതിയുടെ മൊത്തം കരാർ മൂല്യം ഏകദേശം 945 കോടി രൂപയാണ്, 18 മാസത്തിനകം പദ്ധതി നടപ്പാക്കും
സോളാർ EPC പ്രോജക്ടുകൾ നിർമ്മിക്കാനുള്ള ഓർഡർ SECI-യിൽ നിന്ന് ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് ടാറ്റ പവർ സിഇഒയും എംഡിയുമായ ഡോ. പ്രവീർ സിൻഹ പ്രതികരിച്ചു
സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ പ്രോജക്ട് സൈറ്റുകൾ ഛത്തീസ്ഗഡിലാണ് സ്ഥിതി ചെയ്യുന്നത്
ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റമുളള രണ്ടാമത്തെ ഗ്രിഡ് സ്‌കെയിൽ സോളാർ പ്ലാന്റാണിത്
ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയപവർ യൂട്ടിലിറ്റികളിലൊന്നാണ് ടാറ്റ പവർ കമ്പനി
2021 സെപ്തംബർ വരെ ടാറ്റാ പവറിന്റെ സ്ഥാപിത ഉൽപാദന ശേഷി 12,808 മെഗാവാട്ട് ആണ്
കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളിൽ താപ, ജല, സോളാർ, കാറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വൈദ്യുതി ഉൽപ്പാദനവും വിതരണവും ഉൾപ്പെടുന്നു
ഇന്തോനേഷ്യയിൽ കൽക്കരി ഖനികളും റഷ്യയിൽ കൽക്കരി ഖനനത്തിനുള്ള ലൈസൻസും കമ്പനിക്കുണ്ട്
Type above and press Enter to search. Press Esc to cancel.