channeliam.com

കൊച്ചി ആസ്ഥാനമായ റിക്രൂട്ട്മെന്റ് ഓട്ടോമേഷൻ സ്റ്റാർട്ടപ്പ് Zappyhire 3.71 കോടി രൂപ സീഡ് റൗണ്ട് ഫണ്ടിംഗ് നേടി

കേരള ഏഞ്ചൽ നെറ്റ്‌വർക്കിൽ നിന്നും ഹെഡ്ജ് ഫിനാൻസ് ലിമിറ്റഡ് ഫൗണ്ടറും സിഎംഡിയുമായ അലക്സ് കെ. ബാബുവിൽ നിന്നുമാണ് 3.71 കോടി രൂപ സമാഹരിച്ചത്

ഫ്രഷ്‌ഡെസ്‌ക് മുൻ കോ-ഫൗണ്ടർ ഷിഹാബ് മുഹമ്മദ്, ഈസ്‌റ്റേൺ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ നവാസ് മീരാൻ തുടങ്ങിയ സ്ട്രാറ്റജിക് ഇൻവെസ്റ്റർമാരും റൗണ്ടിൽ പങ്കാളികളായി

കിംസ്, ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ. സഹദുള്ള, EY അസോസിയേറ്റ് പാർട്ണർ രാജേഷ് നായർ, ഇസാഫ് ഗ്രൂപ്പ് സ്ഥാപകൻ കെ. പോൾ തോമസ് എന്നിവരും പങ്കെടുത്തു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് മികച്ച പ്രതിഭകളെ വേഗത്തിൽ പരിശോധിക്കുന്നതിനും നിയമിക്കുന്നതിനും സംരംഭങ്ങളെ സഹായിക്കുന്ന ഇന്റലിജന്റ് റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോമാണ്

ESAF ബാങ്ക്, Carestack, Surveysparrow, Jiffy.ai, എന്നിവയുൾപ്പെടെ സ്റ്റാർട്ടപ്പുകൾ, സംരംഭങ്ങൾ, SME-കൾ എന്നിവയെല്ലാം സ്റ്റാർട്ടപ്പിന്റെ ക്ലയന്റുകളാണ്

ജ്യോതിസ് കെ എസ്, ദീപു സേവ്യർ എന്നിവരാണ് സ്റ്റാർട്ടപ്പിന്റെ സ്ഥാപകർ

പുതിയ നിയമനങ്ങളിലൂടെ ടീം വിപുലീകരിച്ച് റിക്രൂട്ട്‌മെന്റ് ഓട്ടോമേഷനിൽ ഗ്ലോബൽ ലീഡറായി വളരാനുളള ശ്രമത്തിലാണ് സ്റ്റാർട്ടപ്പ്

ഏഷ്യയിലും വടക്കേ അമേരിക്കയിലുടനീളവുമുള്ള വളർച്ച ത്വരിതപ്പെടുത്തുന്നതിനു ഫണ്ടിംഗ് സഹായിക്കുമെന്ന് സ്റ്റാർട്ടപ്പ് പ്രതീക്ഷിക്കുന്നു

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com